ആദ്യമായി കാണുമ്പോൾ എനിക്ക് 7 ഉം സുനിലിന് 19 വയസ്സും ആയിരുന്നു.. അവിടെ മുതലുള്ള സൗഹൃദം കല്യാണം വരെ എത്തിച്ചു : പാരിസ് ലക്ഷ്മി

മലയാള ചലച്ചിത്ര വീഥിയിൽ അറിവുള്ളവർക്ക് പാരീസ് ലക്ഷ്മി എന്ന കലാകാരിയെ അറിയാതിരിക്കാൻ ഒരു വഴിയുമില്ല. കാരണം കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ ചിത്രം തന്നെ ഹിറ്റായതിന്റെ ഗുണവും ഇതിലേക്ക് സ്വാധീനിച്ചിട്ടുണ്ട്.

അഭിനയത്തിൽ മാത്രമല്ല നൃത്തകലകളിലും പാരീസ് ലക്ഷ്മി എന്ന കലാകാരി തിളക്കമുള്ള വ്യക്തിത്വത്തിന് ഉടമയാണ്. മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടിയോടൊപ്പം ഉള്ള ബിഗ് ബി ആയിരുന്നു. അതിൽ ഒരു ഡാൻസറായി ആണ് താരം അരങ്ങ് തകർത്തത്. അതിനു ശേഷം പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ മിഷേൽ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ കിട്ടിയ വേഷമായിരുന്നു.

ബിഗ് ബി ക്കും ബാംഗ്ലൂർ ഡേയ്സ് നും ശേഷം അവസരങ്ങളുടെ പെരുമഴ തന്നെയായിരുന്നു പാരിസ് ലക്ഷ്മിയെ തേടിയെത്തിയത്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ നിത്യ ഹരിതമാക്കാൻ താരം കഴിയുന്നത്ര പരിശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്തു എന്ന് തന്നെ വേണം മനസ്സിലാക്കാൻ.

ഇപ്പോൾ ചർച്ചയാകുന്നത് സിനിമ ജീവിതമോ അഭിനയ വൈദഗ്ധ്യമോ ഒന്നുമല്ല. താരം അടുത്തിടെ പങ്കുവെച്ച സ്വന്തം ഭർത്താവിന്റെ കൂടെയുള്ള ഒരു ഫോട്ടോയാണ്. ആ ഫോട്ടോയിലേക്ക് എത്തിയ വഴികളാണ് താരം തുറന്നു പറയുന്നത്. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലാണ് താരത്തിന്റെ ഭർത്താവ്. സുനിലിനോട് ഉള്ള സൗഹൃദത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും താരം തുറന്നു പറയുകയാണ്.

പേരു പോലെ തന്നെ താരം ജനിച്ചു വളർന്നത് തെക്കൻ ഫ്രാൻസിലാണ്. പക്ഷേ ലക്ഷ്മിയുടെയും മാതാപിതാക്കളുടെയും മനസ്സിൽ ഇന്ത്യക്കുള്ള സ്ഥാനം വലുതായിരുന്നു. ഒരുപാട് സാമ്പത്തിക ഭദ്രതയെ ഒന്നുമില്ലെങ്കിലും ഉള്ള സമ്പത്തു കൊണ്ട് ഇന്ത്യയിൽ വന്നു പോകുമായിരുന്നു ഇടക്കിടക്ക് എന്നാണ് താരം പറഞ്ഞ് തുടങ്ങുന്നത് തന്നെ.

അങ്ങനെയാണ് കഥകളി കലാകാരൻ സുനിലിനെ കാണാൻ സാധിക്കുന്നതും. ആദ്യമായി കാണുമ്പോൾ ലക്ഷ്മിക്ക് 7 വയസ്സും സുനിലിന് 19 വയസ്സും ആയിരുന്നു പ്രായം എന്നാണ് താരത്തിന്റെ വാക്കുകൾ. അവിടം മുതലുള്ള സൗഹൃദമുണ്ട്. 19 വയസ്സായപ്പോൾ മുതൽ സുനിലേട്ടനെ എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു എന്നാണ് വിവാഹത്തെ ക്കുറിച്ച് ലക്ഷ്മി പറഞ്ഞു തുടങ്ങിയത്

ആ സമയത്ത് ഞാൻ വളരെ യങ് ആയിരുന്നു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല എന്നും കുറേ ആലോചിച്ചു എന്നുമാണ് താരം പറയുന്നത്. ആ സമയത്ത് താരത്തിന്റെ വിസ തീർന്നു. അപ്പോൾ പേരൻസിനൊപ്പം തിരികെ പാരിസിൽ പോയി. ആ പ്രായത്തിൽ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത് ആർക്കും അത്രയും കാര്യമായി തോന്നിയില്ല എന്നും ലക്ഷ്മി പറയുന്നുണ്ട്.

ഇതിന്റെയെല്ലാം കൂട്ടത്തിൽ ലക്ഷ്മി പറഞ്ഞ മറ്റൊരു കാര്യം കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ ആയിരുന്നു. എന്റെ മാതാപിതാക്കൾ അത്ര സമ്പന്നരല്ല എന്നും സുനിലേട്ടനെ വിവാഹം ചെയ്യാൻ, പാരിസിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാൻ തോന്നിയില്ല എന്നുമൊക്കെ താരം കൂട്ടിച്ചേർത്തു.

പിന്നീട് എടുത്ത തീരുമാനം ജീവിതത്തിൽ വലിയ വഴിത്തിരിവ് ആയി. തനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ. അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണം എന്നായിരുന്നു അത്. ഒരു വർഷമെടുത്താണ് താരത്തിന് അത് ചെയ്യാനായത്. പാരിസിൽ കുറേ പെർഫോമൻസ് ചെയ്തു. സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറഞ്ഞു

Lakshmi
Lakshmi
Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*