ഓൺലൈൻ ആങ്ങളമാരെ ഇതും കണ്ടോളു.. വിമർശകർക്കെതിരെ വീണ്ടും അനശ്വര..

മലയാള ചലച്ചിത്ര അഭിനേത്രികളിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയമായ അഭിനയ വൈഭവം കാഴ്ചവച്ച താരമാണ് അനശ്വര രാജൻ. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കാൻ പ്രാപ്തിയുള്ള തരത്തിൽ നന്നായി അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി എന്നതും ശ്രദ്ധേയമാണ്.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് അനശ്വര രാജൻ കടന്നു വരുന്നത്. അതിനു ശേഷം 2018 ൽ  പുറത്തിറങ്ങിയ സമക്ഷം,  2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ, എന്നീ സിനിമകൾ വൻ വിജയമായി. 50 കോടിയിലേറെ കളക്ഷൻ നേടാൻ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമക്ക്  കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് അനശ്വര രാജൻ. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകരുമായി പങ്കുവെക്കാൻ താരം മറക്കാറില്ല. അതു കൊണ്ടു തന്നെ ഒരുപാട് വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. പല ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഈ അടുത്ത് വളരെ തരംഗമായ ഒരു ക്യാമ്പയിൻ ആയിരുന്നു we have legs campaign. ഈ ക്യാമ്പയിൻ അനശ്വര രാജന് സഹ താരങ്ങളും മറ്റും പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു. കാലുകൾ കാണിച്ച ഫോട്ടോയെടുത്ത്  പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങളും താരത്തിന് പ്രോത്സാഹനവും പിന്തുണയും ആയി വന്ന സഹതാരങ്ങളും  ആണ് ഈ ക്യാമ്പയിന്റെ ഭാഗമായത്.

അത്തരത്തിൽ തന്നെ വിമർശനങ്ങളെ ക്ഷണിച്ചു വരുത്തുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.  ബാത്റൂം ആണ് പശ്ചാത്തലം. കാലുകൾ കാണിക്കാൻ മറന്നിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

ബാത്റൂമിൽ നിന്നുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ് അനശ്വര ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. സദാചാരം പിന്നാലെ നടന്ന് പറയുന്നവർക്ക് പുതിയൊരു അവസരം കൂടി താരം നൽകിയിരിക്കുന്നു എന്നുള്ള തരത്തിലാണ് പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. വിമർശനങ്ങൾക്ക് പഞ്ഞം  ഉണ്ടാവില്ല എന്ന് ചുരുക്കം.

Be the first to comment

Leave a Reply

Your email address will not be published.


*