ഫാഷനും, ഡിസൈനിംഗുമാണ് പ്രിയം.. അഭിനയത്തോട് വല്യ താല്പര്യമില്ല.. മാളവിക ജയറാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ജയറാമിന്റേത്. ജയറാമും പാർവതിയും കാളി ദാസനും മാളവികയുമെല്ലാം സ്വന്തം കുടുംബത്തിലെ അംഗം പോലെയാണ് പലർക്കും. ജയറാമിനോടും പാർവതിയോടും ഉള്ള സ്നേഹം മക്കൾക്കും മലയാളി കൊടുത്തിട്ടുണ്ട്.

മകൾ മാളവികയുടെ സിനിമ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമാവാറുണ്ട്. ഈ അടുത്ത് ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

ഇപ്പോൾ തന്റെ ഡയറ്റിങ്ങിനെ കുറിച്ചുള്ള മാളവികയുടെ വാക്കുകളാണ് വൈറലാകുന്നത്. വ്യായാമം ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട് എന്നും ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല എങ്കിലും ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക്കൗട്ട് കൂട്ടുകയാണ് ചെയ്യാറുള്ളത് എന്നുമാണ് ചക്കി പറഞ്ഞത്.

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു എന്നും അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ട് എന്നുമാണ് മാളവികയുടെ വാക്കുകൾ.

അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നതിനെ കുറിച്ചും അഭിനേതാക്കളോടുള്ള മനോഭാവത്തെ കുറിച്ചും മാളവികാ തുറന്നു പറയുന്നുണ്ട്. എല്ലാവരും കരുതുന്നത് ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ അങ്ങനെയല്ല എന്നും സിനിമ എന്റെ അരികിൽ തന്നെയുണ്ട്. പക്ഷേ, ആക്ടീങ് ഈസ് നോട്ട് മൈ പാഷൻ’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല എന്നാണ് മാളവിക പറഞ്ഞത്.

അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൽ ചെറുപ്പം മുതൽ കണ്ട് വളർന്നയാളാണ് ഞാൻ എന്നും ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ് എന്നും പറഞ്ഞ് ആ ബഹുമാനം നിലനിർത്തി തന്നെയാണ് മാളവിക അതിനോട് താൽപര്യമില്ല എന്നും പറയുന്നത്. ‘ അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് താല്പര്യം കൂടുതൽ എന്നാണ് മാളവിക പറയുന്നത്..

Be the first to comment

Leave a Reply

Your email address will not be published.


*