ആദ്യ കൺമണിയെ വരവേറ്റ് വിഷ്ണു ഉണ്ണികൃഷ്ണൻ, അച്ഛനായ സന്തോഷം പങ്കുവെച്ച് താരം

മലയാള ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സ്വതസിദ്ധമായ അഭിനയ വൈഭവം കൊണ്ടും സിനിമാ മേഖലയിലുള്ള നിറഞ്ഞ  പ്രാവീണ്യം കൊണ്ടും ചുരുങ്ങിയ കാലഘട്ടത്തിന് ഉള്ളിൽ ഒരുപാട് പ്രേക്ഷക പ്രീതി നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തിരക്കഥാകൃത്തു കൂടിയാണ് താരം.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത് ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വന്ന വിശേഷമാണ്. ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന അതുല്യ സന്തോഷം. മകനും ഒത്തുള്ള ചിത്രത്തോടെ കൂടെയാണ് വിശേഷം പങ്കുവെച്ചത്.

”ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു. ഇത്രയധികം വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നു പോകാന്‍ മനസ് കാണിച്ചതിന് നന്ദി, എന്റെ പ്രിയപ്പെട്ടവളേ,” എന്നാണ് താരം ചിത്രത്തിന്റെ കൂടെ ക്യാപ്ഷനായി നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ ഫോട്ടോയും പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെച്ചിട്ടുണ്ട്.

ഭാര്യ ഗർഭിണിയാണെന്ന വാർത്ത നേരത്തെ തന്നെ വിഷ്ണു പ്രേക്ഷകരോട് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അന്ന് ഭാര്യയോടൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ച് ഞങ്ങൾ മൂന്നു പേർ എന്നായിരുന്നു കുറിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു താരത്തിന്റെ  വിവാഹം.

Be the first to comment

Leave a Reply

Your email address will not be published.


*