“എന്റെ വയസ്സ് പറയാമോ” എന്ന് പറഞ്ഞ് കണ്ട ഗ്രൂപ്പുകളിലൊക്കെ ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്ന പെണ്ണുങ്ങളോട്.. കുറിപ്പ്

കുറിപ്പ് വായിക്കാം

തന്റെ ഫോട്ടോ ആരും കാണാതെ ഇരിക്കാൻ പ്രൊഫൈൽ ലോക്ക് ചെയ്തു വെച്ച ശേഷം കണ്ട ഗ്രൂപ്പ്‌ മുഴുവൻ കയറി ഇറങ്ങി എനിക്ക് മുപ്പത് കഴിഞ്ഞു എനിക്ക് നാല്പത് കഴിഞ്ഞു എന്നൊക്കെ പറഞ്ഞുള്ള ഫോട്ടോ മുഴുവൻ അപ്‌ലോഡ് ചെയ്തു ലൈക്കും കമന്റും വാരിക്കൂട്ടുന്ന സൈക്കോകൾ ആയ അമ്മച്ചിമാരെയും ചേച്ചിമാരെയും കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വരുന്നത്…

അതേയ് നിങ്ങൾക്ക് ശരിക്കും വട്ടാണോ?

പ്രായം കുറച്ചു കാണിക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നതാണോ നിങ്ങൾ അഭിമാനമായും സൗന്ദര്യത്തിന്റെ ലക്ഷണമായും കാണുന്നത്?

എന്നാൽ മറ്റുള്ളവർക്കിത് അത്ര സുഖമുള്ള കാര്യമായി തോന്നുന്നില്ല എന്നു വിനയത്തോടെ തന്നെ പറയട്ടെ ….

നാല്പതു കഴിഞ്ഞിട്ടും ചുറുചുറുക്കോടെ കുടുംബത്തിന് വേണ്ടി രാപകലില്ലാതെ അധ്വാനിക്കുന്ന ഒരുപാടു സ്ത്രീകളുണ്ട് നമുക്ക് ചുറ്റും അവരുടെ മുഖത്തു നോക്കിയാൽ നിങ്ങൾക്ക് കാണാം അഭിമാനത്താൽ തുളുമ്പുന്ന സ്ത്രീയുടെ സൗന്ദര്യo..

ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് തന്റെ മക്കളെ വളർത്തി വലുതാക്കിയ അമ്മക്ക് പറയാം എനിക്ക് വയസ്സമ്പതായി ഞാൻ ഇപ്പഴും ആരെയും ആശ്രയിക്കാതെ അഭിമാനത്തോടെ ജീവിക്കുന്നുവെന്ന്, അവരുടെ കണ്ണുകളിൽ നോക്കിയാൽ നിങ്ങൾക്ക് കാണാം വാശിയോടെ ജീവിതത്തോട് പൊരുതി വിജയം നേടിയ സ്ത്രീയുടെ സൗന്ദര്യം…

ആസിടൊഴിച്ചു വികൃതമാക്കിയ മുഖം പോലുo അവഗണിച്ചു കൊണ്ട് സമൂഹത്തിലെ നന്മക്കായി പ്രവർത്തിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട് അവരുടെ മുഖത്ത് നോക്കിയാൽ നിങ്ങൾക്ക് കാണാം നേട്ടത്തിന്റെ സൗന്ദര്യം..

അല്ലാതെ എനിക്ക് മുപ്പതായി അല്ലെങ്കി നാൽപതായി എന്നൊക്കെ പറഞ്ഞു കൊണ്ട് കുറെ വൈറ്റ് വാഷും ചെയ്തശേഷം ഇപ്പൊ പൊട്ടിപോകും എന്ന കണക്കെ പാകമാകാത്ത കുട്ടി ഉടുപ്പും കുത്തിക്കയറ്റി ചാഞ്ഞും ചെരിഞ്ഞും നിന്നു ശരീരത്തിന്റെ അനാട്ടമി കാണിച്ചുള്ള ചിത്രങ്ങൾ ആളുകൾ കാണെ പോസ്റ്റ്‌ ചെയ്തു ലൈകും കമന്റുകളും അതിലേറെ ചീത്ത വിളികളും വാരിക്കൂട്ടുന്നതല്ല സ്ത്രീകളെ അഭിമാനം. അത് നിങ്ങൾ ആദ്യം മനസ്സിലാക്കു .

അതിനുപകരം എനിക്ക് നാല്പത് കഴിഞ്ഞു ഇതാ ഞാൻ വരച്ച മനോഹരമായ ചിത്രം എനിക്ക് മുപ്പത് കഴിഞ്ഞു ഇതാ ഞാൻ ഉണ്ടാക്കിയ രുചികരമായ കേക്ക് എനിക്ക് നാൽപത്തഞ്ചു കഴിഞ്ഞു ഇതാ ഞാനുണ്ടാക്കിയ കരകൗശല വസ്തുക്കൾ, ഇവയൊക്കെ വിറ്റു കിട്ടുന്ന പണം കൊണ്ട് ഞാൻ അന്തസ്സായി ജീവിക്കുന്നു എന്നൊക്കെ പറഞ്ഞു കൊണ്ട് മറ്റു സ്ത്രീകൾക്ക് കൂടി പ്രചോദകമായ പോസ്റ്റുകൾ ഇടൂ അല്ലാതെ മേക്കപ്പ് ചെയ്തു പ്രായം കുറച്ച നിങ്ങളുടെ ഫോട്ടോ കണ്ടിട്ട് മറ്റുള്ളവർക്കെന്തു പ്രയോചനം…

NB:ഇനിയെങ്കിലും വെറുതെ ഇരുന്നാളുകൾക്ക് ചിരിക്കാൻ ഉള്ള അവസരം കൊടുക്കാതെ ഇരിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*