മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേരാണ് മകൾക്ക് നൽകിയത് : മകളുടെ ബർത് ഡേ ദിവസം അസിന്റെ പോസ്റ്റ്‌..

ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അസിൻ. താരമിപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മകളുടെ പേരിന്റെ പ്രത്യേകത പറഞ്ഞു കൊണ്ടാണ്. ‘ജാതിയോ മതമോ ലിംഗ ഭേദമോ ഒന്നും തന്നെയില്ലാത്ത പേരാണ് മകൾക്ക് നൽകിയത് എന്നാണ് നടി പറയുന്നത്. മകളുടെ പിറന്നാൾ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു അതിന്റെ കൂട്ടത്തിൽ ആണ് ഇങ്ങനെ ഒരു കുറിപ്പും പങ്കു വെച്ചിട്ടുള്ളത്.

“അറിന്‍ റായിന്‍- ഈ രണ്ട് വാക്കുകളും എന്‍റെയും രാഹുലിന്‍റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്‍പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്” അസിൻ കുറിച്ചത് ഇങ്ങനെയാണ്.

മകൾക്ക് പിറന്നാളാശംസകൾ നേർന്ന അവൾക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും താരം കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മകളുടെ മൂന്നാം പിറന്നാൾ ആഘോഷ വേളയിൽ ആണ് താരം ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കു മുന്നിൽ പങ്കുവെച്ചത്.

താരത്തിന്റെ ഭർത്താവ് രാഹുൽ ശർമ ഒരു വ്യവസായ പ്രമുഖനാണ്. 2016 ജനുവരിയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് അസിൻ എങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്

വിവാഹത്തിനു മുമ്പ് ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട് അതു കൊണ്ടു തന്നെ ചെയ്ത വേഷങ്ങളിലൂടെ എല്ലാം ഇന്നും താരത്തെ പ്രേക്ഷകർ ഓർത്തു കൊണ്ടിരിക്കുന്നു. തന്മയത്വം ഉള്ള അഭിനയ വൈഭവം കഥാപാത്രങ്ങളിലൂടെ താരത്തെ ഇന്നും നിത്യഹരിത അഭിനയത്രി ആക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*