ഇഷ്ടതാരത്തിന്റെ കല്യാണദിവസം കടുത്ത ആരാധിക ചെയ്തത്..

ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമാണ് കാജൽ അഗർവാളിന്റെ വിവാഹം. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ചലു  ആണ് കാജൽ അഗർവാളിന്റെ വരൻ. താരത്തിന്റെ വിവാഹം പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ ആരവമായി കൊണ്ടാടുകയായിരുന്നു.

വിവാഹം തലേന്നും ഹൽദി  ആഘോഷവും മറ്റും  ഉണ്ടായിരുന്നു. വിവാഹ ഫോട്ടോസും വീഡിയോസും പ്രചരിച്ചതു പോലെ തന്നെ ഹൽദി വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അതീവ  സുന്ദരിയായാണ് ആഘോഷ നിമിഷങ്ങളിലേ ചിത്രങ്ങളിൽ കാജൽ അഗർവാളിനെ കാണാൻ കഴിഞ്ഞത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത് കാജൽ അഗർവാൾന്റെ ആരാധികയായ സുകന്യ പങ്കുവെച്ച് ഒരു ചിത്രമാണ്. കാജലിന്റെ വിവാഹ ദിവസം നടിയുടെ പേര് സ്വന്തം കൈത്തണ്ടയില്‍ ടാറ്റ് ചെയ്യുകയാണ് സുകന്യ ചെയ്‍തത്. ഇത് കാജല്‍ അഗര്‍വാളിന്റെ മാത്രം സ്‍പെഷല്‍ ഡേ അല്ല. എനിക്കും സ്‍പെഷല്‍ ഡേ ആണ് എന്ന് കുറിപ്പ് കൂടെയാണ് സുകന്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

തെന്നിന്ത്യയിലെ വിജയ നായികയാണ് കാജൽ അഗർവാൾ.  താരത്തിന്റെ  കടുത്ത ആരാധികയാണ് സുകന്യ എന്നാണ് എല്ലാവരും പറയുന്നത്.  അതുകൊണ്ട് തന്നെയായിരിക്കണം ഇങ്ങനെ ഒരു പ്രവർത്തി സുകന്യയുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന്  വേണം മനസ്സിലാക്കാൻ.

Be the first to comment

Leave a Reply

Your email address will not be published.


*