കാല് പിടിച്ച് പറഞ്ഞിട്ടും കൂടെപ്പിറപ്പുകൾ അമ്മയെ നോക്കാൻ നിന്നില്ല.. ഓർമ്മ ക്കുറവുള്ള അച്ഛനെ ഒറ്റക്ക് നിർത്തി ഏഴു ദിവസമായി ഈ അലച്ചിൽ..

വാർദ്ധക്യത്തിലെ അവശതകൾ അനുഭവിക്കുന്ന മാതാപിതാക്കളെ എത്ര പേർ നന്നായി നോക്കാറുണ്ട്. കുഞ്ഞു നാളിൽ മക്കളെ പോറ്റി വളർത്താൻ കഷ്ടപ്പാട് സഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല എന്നാലും അവരുടെ വാർധക്യത്തിൽ അവരെ നല്ലപോലെ നോക്കാൻ മക്കൾക്ക് പലർക്കും സാധിക്കാറില്ല.

നന്നായി പരിപാലിക്കാത്തവർ തീരെ ഇല്ല എന്നല്ല ഈ പറഞ്ഞതിനർത്ഥം. വളരെ അപൂർവമാണ് എന്ന് ചുരുക്കം. അങ്ങനെയൊരു സംഭവം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കൈയൊടിഞ്ഞു ഓപ്പറേഷന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ഒരു അമ്മയും ഓർമ്മ ശക്തി ഇല്ലാത്ത അച്ഛനും.

കൂടെ നിൽക്കാൻ മകൻ മാത്രം… മുതിർന്ന രണ്ടു കൂടപ്പിറപ്പുകൾ ഉണ്ടായിട്ടും അവരുടെ കാല് പിടിച്ച് പറഞ്ഞിട്ടും അമ്മക്കൊപ്പം അച്ഛനൊപ്പം ഒരു രാത്രി പോലും ഉണ്ട് നിൽക്കാനോ ആവശ്യങ്ങൾ നിറവേറ്റി നൽകാൻ തയ്യാറാകാത്ത കൂടപ്പിറപ്പുകൾ. കൂടെ നിൽക്കുന്ന മകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

ശ്രീ പൊന്നിനി എന്ന വ്യക്തിയുടേതാണ് കുറിപ്പ്.

കുറിപ്പ് ഇങ്ങനെ വായിക്കാം:
എൻ്റെ അമ്മയുടെ കൈ ഒടിഞ്ഞു, ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ ആയിട്ട് ഏഴ് ദിവസ്സമായി. ഒരു പാട് വിഷമിച്ചാണ് ഈ കുറിപ്പ് പങ്കുവെയ്ക്കുന്നത് ഇടുന്നത്.

അമ്മയുടെ കൂടെ നിൽക്കാനോ വീട്ടിൽ ഒന്ന് നിന്ന് നോക്കാനോ ആരും തയ്യാറായില്ല. രണ്ട് മുതിർന്ന പെൺ കൂടപ്പിറപ്പുകൾ ഉണ്ട്. പക്ഷേ കാല് പിടിച്ച് പറഞ്ഞിട്ടും ആരും ഉണ്ടായില്ല.

വീട്ടിൽ ഓർമ്മ ക്കുറവുള്ള അച്ഛനെ ഒറ്റക്ക് നിർത്തി രാത്രി ചോറ് കൊടുത്ത് ആശുപത്രിയിലേക്ക് വരുമ്പോ ഒറ്റക്ക് നിക്കാൻ പേടിയാന്നു പറയുമ്പോ സഹിക്കില്ല.

ഏഴ് ദിവസമായ അലച്ചിൽ.മാനസിക സമ്മർദം ചിലപ്പൊ താങ്ങില്ല. ഒരു കൂട്ട് പോലുമില്ലാത്ത എന്നെ ഒറ്റപ്പെടുത്തിയവരോട് പറഞ്ഞു മനസ്സിലാക്കാൻ ഒന്നുമില്ല.

എല്ലാം ദൈവത്തിനു സമർപ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*