പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറില്‍ സമാഹരിച്ചത് 3.45 കോടി രൂപ! നന്മമരമായി റിയാസ് ഖാൻ

“ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത് 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ.. സഹായിച്ചവർക്കും സഹകരിച്ചവർക്കും നന്ദി”

റിയാസ് ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മായ കൊട്ടാരം എന്നാണ് ചിത്രത്തിന് പേര്. ചാരിറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപ ഹാസ്യ സ്വഭാവത്തിൽ ചിത്രീകരിക്കലാണ് ഉദ്ദേശം എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.

നന്മ മരം എന്ന് അറിയപ്പെടുന്ന സുരേഷ് കോടാലിപറമ്പൻ എന്ന കഥാപാത്രമായാണ് റിയാസ് ഖാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ചാരിറ്റിയും തട്ടിപ്പുമായി മുന്നോട്ടു പോകുന്ന ഒരാൾ ആയിട്ടായിരിക്കും ആ കഥാപാത്രം എന്നാണ് സൂചന. ചിരിയും കൗതുകവും ഒരുമിച്ച് പടർത്തുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നാണ് പോസ്റ്ററിലെ വാചകം. കൂടെ വെള്ളയും വെള്ളയും അണിഞ്ഞ് റിയാസ് ഖാനും.

ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ദിഷ പൂവയ്യയാണ് നായിക. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍ കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും ചിത്രത്തിന് മാറ്റു കൂട്ടാൻ റിയാസ് കൂടെ ഉണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 

റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. സംഗീതം അജയ് സരിഗമ നിർവഹിച്ചിരിക്കുന്നു. മധു ബാലകൃഷ്ണൻ ബിജു നാരായണൻ അനുരാധാ ശ്രീരാം മാതങ്കി അജിത് കുമാർ എന്നിവരൊക്കെയാണ് പാട്ടുകൾ പാടിയിരിക്കുന്നത്.

ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട കഥ പറയുന്ന മായ കൊട്ടാരമെന്ന റിയാസ് ഖാൻ നായകനാകുന്ന ഈ ചിത്രം ചിത്രീകരിക്കുന്നത് പെരുമ്പാവൂരിലും പാലക്കാടും ആണ് എന്നാണ് ഇതുവരെ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ആസ്വാദ്യകരമായ കനത്ത ആശയം പകുത്തു തരാൻ കഴിയുന്ന തരത്തിൽ ഒരു നല്ല സിനിമ തന്നെയായിരിക്കും എന്ന് തന്നെയാണ് നിഗമനം.

Be the first to comment

Leave a Reply

Your email address will not be published.


*