ബിയർ 2 എണ്ണം അടിച്ചാൽ കൂടുതൽ സംസാരിക്കും : ആസിഫിന്റെ കെട്ട്യോളാണെന്റെ മാലാഖ നായിക..

മലയാള ചലച്ചിത്ര യുവതാര അഭിനയത്രികളിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി എടുത്ത താരമാണ് വീണ നന്ദകുമാർ. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെയാണ് വീണ നന്ദകുമാർ പ്രേക്ഷകരുടെ മനം കവരുന്നത്. ആ സിനിമയിലെ ആ ഒരൊറ്റ കഥാപാത്രം മാത്രം മതി വീണ നന്ദകുമാറിന്റെ അഭിനയ വൈഭവവും തന്മയത്വം ഉള്ള ഭാവപ്രകടന മികവും മനസ്സിലാക്കാൻ.

പുതു മുഖ നടി ആയിട്ട് കൂടി കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സിനിമയിൽ വളരെ നാച്ചുറലായി അഭിനയിച്ചു എന്നത് തന്നെയാണ് വീണ നന്ദകുമാറിന് പ്രേക്ഷക പ്രീതി നൽകി കൊടുത്തത്. ഒരുപാട് നാളായി അഭിനയ മേഖലയിൽ കഴിവ് തെളിയിച്ച ഒരു വ്യക്തിയുടെ വൈഭവം ആയിരുന്നു വീണ നന്ദകുമാറിന്റേത് എന്നാണ് അണിയറ പ്രവർത്തകരെല്ലാം പറയുന്നത്

കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സിനിമ ഇറങ്ങിയ ഉടനെ ഉണ്ടായ വീണ നന്ദകുമാറിന്റെ ഒരു എഫ് എം റേഡിയോ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബിയർ എനിക്ക് ഇഷ്ടമാണ് എന്നും രണ്ടെണ്ണം അടിച്ചാൽ ഒരുപാട് സംസാരിക്കും എന്നൊക്കെയാണ് വീണ നന്ദകുമാർ അഭിമുഖത്തിൽ പറയുന്നത്.

ഒരുപാട് നാളായിട്ടില്ല ബിയർ കുടിക്കാൻ തുടങ്ങിയിട്ട് എന്നും അതുകൊണ്ടുതന്നെ കപ്പാസിറ്റി കുറവാണ് ഇപ്പോൾ എന്നും ഒക്കെ താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരെണ്ണം അടിച്ചാലും സംസാരിക്കുമെന്നും എന്നാൽ രണ്ടെണ്ണം അടിച്ചാൽ നല്ലോണം സംസാരിക്കുമെന്നും താരം തുറന്നു പറയുമ്പോൾ മുഖത്ത് പ്രസന്നമായ പുഞ്ചിരിയായിരുന്നു.

താരത്തോട് നല്ലോണം സംസാരിക്കുന്ന കൂട്ടത്തിൽ ആണോ എന്ന് അഭിമുഖം നടത്തുന്നയാൾ ചോദിച്ചതിന് മറുപടി ആയാണ് വീണ നന്ദകുമാർ ഇങ്ങനെ ഒരു മറുപടി നൽകുന്നത്. രണ്ടെണ്ണം അടിച്ചാലാണ് തനിക്ക് കൂടുതൽ സംസാരിക്കാൻ തോന്നുന്നതെന്നും ചില സമയങ്ങളിൽ താൻ കുറെ സംസാരിക്കുമെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*