വൈറലായ ആ ഫോട്ടോസിനെക്കുറിച്ച് സോനാ നായർ : പോസ്റ്ററിൽ ഇങ്ങനെയാണെങ്കിൽ ഫുൾ സിനിമയിൽ എങ്ങനെയായിരിക്കും എന്ന് വരെ ആൾക്കാർ ചോദിച്ചു..

ഏതു കഥാപാത്രങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ച മലയാളികളുടെ പ്രിയ താരം ആണ് സോനാ നായർ. ഏതു വേശങ്ങളിലേക്കും പെട്ടെന്ന് മാറാനും നാച്ചുറൽ ആയി അഭിനയിക്കാനും ഒരു വലിയ കഴിവ് തന്നെ ഉണ്ട് താരത്തിന്. തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമാകാൻ സോനാ നായർക്ക് അധിക സിനിമകൾ വേണ്ടി വന്നിട്ടില്ല.

1996 ഇൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം തൂവൽ കൊട്ടാരത്തിലൂടെടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിൽ പിന്നെ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെയും നല്ല സിനിമകളിലൂടെയും പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാൻ താരത്തിന് ഭാഗ്യം ലഭിച്ചു. ചെയ്ത വേഷങ്ങളെല്ലാം മികവുറ്റതായിരുന്നു.

ഏതു തരത്തിലുള്ള കഥാപാത്രങ്ങളും ഏറ്റെടുക്കാനും തന്മയത്വത്തോടെ അവതരിപ്പിക്കാനും അഭിനയിച്ചു ഫലിപ്പിക്കാനും തനിക്ക് കഴിയുമെന്ന് ഒരുപാട് തവണ തെളിയിച്ച താരമാണ് സോനാ നായർ. ഗൗരവം പോലെ കോമഡിയും തനിക്ക് വഴങ്ങും എന്നും താരം തെളിയിച്ചു.

കേരളക്കരയെ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച ഒരു സിനിമയുടെ അക ത്തളങ്ങൾ ഇപ്പോൾ വിശദീകരിക്കുകയാണ് താരം. അതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അനാവൃതയായ കാപാലിക എന്ന ഹ്രസ്വ ചിത്രത്തിലെ ഫോട്ടോ പോസ്റ്ററിനു പിന്നിലെ യാഥാർത്ഥ്യം ആണ് സോനാ നായർ തുറന്നു പറയുന്നത്

അനാവൃതയായ കാപാലിക എന്ന ചിത്രത്തിൽ സോനാ നായർ അവതരിപ്പിച്ച വേഷം ഒരു വേശ്യയുടെതായിരുന്നു. സംവിധായക പ്രീതി പണിക്കർ ഈ വേഷം ചെയ്യാൻ ഏറ്റവും മികച്ചത് സോനാ നായർ ആയിരുന്നു എന്ന് പറഞ്ഞത് താരം ഓർമ്മിക്കുന്നുണ്ട്. നോർമലി ഒരു പോസ്റ്റിട്യൂട്ട് ചെയ്യുന്ന രീതിയിൽ ഉള്ള കഥാപാത്രം ആയിരുന്നില്ല അതിൽ ഉള്ളത് എന്നും വളരെ സഭ്യത ഉള്ള കഥാപാത്രം ആയിരുന്നു എന്നും അതുകൊണ്ടാണ് അതിൽ ജോയിൻ ചെയ്യുന്നത് എന്നുമാണു താരത്തിന്റെ വാക്കുകൾ.

പക്ഷേ വൈറലായത് ഒരു ഫോട്ടോ ഷൂട്ട് ആണ്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി താരത്തിന്റെ ഒരു ബാക്ക് പോസ് ഉണ്ടായിരുന്നു. ഒരു മാഗസിനിൽ കവർ ചിത്രം ആയും അത് വന്നു. ഇങ്ങനെ ഒക്കെ സോനാ പോസ് ചെയ്യുമോ എന്ന് ആളുകൾ ചോദിച്ചു. പോസ്റ്റർ ഇങ്ങനെ ആണ് എങ്കിൽ സിനിമക്ക് അകത്ത് എങ്ങനെ ആയിരിക്കും എന്നായിരുന്നു കമന്റുകളുടെയെല്ലാം ആകെ തുക.

പക്ഷേ അങ്ങനെ പറഞ്ഞിരുന്നവരെല്ലാം പറ്റിച്ചു കൊണ്ട് അത് പ്രമോഷനിൽ മാത്രമായി. ചിത്രത്തിൽ അങ്ങനെയൊരു സീൻ ഉണ്ടായിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*