എന്റെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണമായത് അവളാണ് : ബഷീർ ബാഷി

ബഷീർ ബാഷിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. രണ്ട് വിവാഹം ചെയ്തു എന്ന് പ്രത്യേകതയുണ്ട് ഓർക്കാൻ. ഒരുപാട് പരിഹാസവും കുറ്റപ്പെടുത്തലുകളും ഈ വിഷയത്തിൽ ബഷീർ ബഷി നേരിട്ടിരുന്നു. ബിഗ് ബോസിൽ വന്നതിനുശേഷമാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായതും ജനങ്ങൾ അടുത്തറിഞ്ഞതും. ഇപ്പോൾ ഒരു താര കുടുംബം പോലെയാണ് ബഷീർ ഭാഷയും രണ്ടു ഭാര്യമാരും മക്കളും മലയാളിക്ക്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും ഭാര്യമാരും. വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും ആയി എല്ലാവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ബഷീർ ബാഷി രണ്ട് ഭാര്യമാരോടൊപ്പം ചെയ്ത ടിക് ടോക് വീഡിയോകളും മൂവരും ചേർന്ന് ഒരുക്കിയ കല്ലുമ്മക്കായ വെബ് സീരിസും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാൾ. പിറന്നാളാശംസ നേർന്നുള്ള ബഷീറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.രണ്ടാം ഭാര്യക്ക് സർപ്രൈസ് ഒരുക്കിയത് ആദ്യ ഭാര്യ സുഹാനയും കുട്ടികളും ബഷീറും ചേർന്നാണ് എന്നതാണ് ബഷീറിന്റെ പോസ്റ്റിനേക്കാൾ മികച്ചു നിന്നതും ജനശ്രദ്ധയാകർഷിച്ചതും.

എന്റെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണമായ ലേഡിയാണ് സുഹാന, അപ്പോൾ സന്തോഷം ആദ്യം കൊടുക്കേണ്ടതും അവർക്കാണ് എന്നാണ് മഷൂറയുടെ വാക്കുകൾ. പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ആണ് രണ്ടുപേരും കഴിഞ്ഞു പോകുന്നത്. അതിന്റെ സന്തോഷം കുടുംബ ജീവിതത്തിൽ ഉണ്ട് എന്ന് തന്നെയാണ് ബഷീർ ബാഷിയുടെയും സംസാരം

മഷൂറയെ വിവാഹം കഴിക്കുന്ന കാര്യം ബഷീർ ആദ്യം പറഞ്ഞത് തന്നെ സുഹാന യോടാണ്. ഏതൊരു പെണ്ണിനേയും പോലെ ആദ്യം എതിർത്തെങ്കിലും പിന്നീട് അവളും പിന്തുണച്ചു എന്നും സുഹാനയുടെ പൂർണ്ണ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം കഴിച്ചത് എന്നുമാണ് ബഷീറിന്റെ വിശദീകരണം.

ഈയടുത്താണ് ബഷീർ തന്റെ മുപ്പത്തിരണ്ടാം പിറന്നാളാഘോഷിച്ചത്. രണ്ടു ഭാര്യമാരും മക്കളും ചേർന്ന് വലിയ ആരവത്തോടെ തന്നെയാണ് ബഷീറിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നത്. ആഘോഷ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 32വയസ്സിലെ ജീവിതം കൊണ്ട് നല്ലതും ചീത്തയും ആയ കാര്യങ്ങൾ മനസിലാക്കാൻ പഠിച്ചു എന്നും ഒപ്പം നിൽക്കുന്നവരെ തിരിച്ചറിയാനും, ചതിക്കുന്നവരെ മനസിലാക്കാനും കഴിഞ്ഞു എന്നും ബഷീർ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*