“മാണിക്യ മലരായ പൂവി” നായികയുടെ അഡാർ ഫോട്ടോസ് വൈറൽ..

Priya Varrier

മാണിക്യ മലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പ്രിയ വാര്യർ. താരത്തിന്റെ ആദ്യത്തെ സിനിമയായിരുന്നു അത്. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ പ്രിയ വാര്യർക്ക് സാധിച്ചു.

Priya Varrier

ഒരുപാട് ഫോളോവേഴ്സ് ഉള്ള താരമാണ് പ്രിയ വാര്യർ. അതു കൊണ്ടു തന്നെ പ്രിയ വാര്യർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്.

Priya Varrier

ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിലുളള ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്. പ്രിയ വാര്യര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മലയാളത്തിനു പുറമേ കന്നഡ യിലും അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട് താരം ഇപ്പോൾ ഹിന്ദിയിലുള്ള ചിത്രം പുറത്തു വരുന്നതിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു ഫോട്ടോ ഷൂട്ടും പങ്കുവെക്കലും എന്നാണ് പ്രാഥമിക നിഗമനം.

Priya Varrier

ഒരു അടാർ ലൗ എന്ന സിനിമയിലൂടെയാണ് പ്രിയവാര്യർ അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത് ഒമർലുലു ആയിരുന്നു സംവിധാനം. ഈ സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ പ്രചരിക്കുകയും ഒരുപാട് പ്രതികരണങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു.

Priya Varrier

അഭിനയ രംഗത്ത് മാത്രമല്ല ഗാനാലാപന രംഗത്തും പ്രിയ വാര്യർക്ക് സ്ഥാനമുണ്ട്. ഹിന്ദി മ്യൂസിക് വീഡിയോയില്‍ പാടി അഭിനയിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തോടൊപ്പം ഗാനാലാപന മേഖലയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു താരം അതിലൂടെ.

Priya Varrier

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങാൻ ഇരിക്കെയാണ് ബോളിവുഡ് സ്റ്റൈലിൽ ഫോട്ടോ ഷൂട്ട് താരം പങ്കുവെച്ചിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്നാണ് റിലീസ് ചെയ്യാനിരിക്കുന്ന ഹിന്ദി ചിത്രത്തിന്റെ പേര്. നായികയായാണ് അഭിനയിക്കുന്നത്.

Priya Varrier

Be the first to comment

Leave a Reply

Your email address will not be published.


*