ആ കൊച്ച് ട്വിസ്റ്റുകൾ പുറത്താക്കുമോ എന്ന് പേടിച്ചു.. ദൃശ്യം ഷൂട്ടിനിടയിൽ സംഭവിച്ചത്.

മലയാള ചലച്ചിത്ര ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ടുള്ള വാർത്തയാണ് പുറത്തു വരുന്നത്. ദൃശ്യം 2 ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വാർത്തയാണ് മലയാളികൾ സന്തോഷ പൂർവ്വം സ്വീകരിക്കുന്നത്.  രണ്ടു ദിവസം മുമ്പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ആറു വർഷത്തിനു ശേഷമാണ് ദൃശ്യം 2 വരുന്നത്. അന്നത്തെ ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളും ഫോട്ടോകളും മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ ചിത്രത്തിന്റെ  ഷൂട്ടിംഗും അതിനെ ത്തുടർന്നുള്ള വാർത്തകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

ആറു വർഷത്തിനു ശേഷമാണ് ജോർജ് കുട്ടിയും  കുടുംബവും മലയാളി പ്രേക്ഷകരുടെ അകത്തളങ്ങളിലേക്ക് വീണ്ടുമെത്തുന്നത്. ആറ്  വർഷം കൊണ്ട് ആ കുടുംബത്തിന് വന്ന മാറ്റങ്ങൾ ചിത്രത്തിൽ എന്തായാലും ഉണ്ടാകും. അതാണ്  അടുത്ത പ്രതീക്ഷ. അതിനിടയിൽ ഇപ്പോൾ വൈറലാകുന്നത്  എസ്തർന്റെ വിശേഷങ്ങൾ ആണ്.

ഷൂട്ടിങ്ങിനിടയിൽ എസ്തർ  നേരിട്ട ചെറിയ ചെറിയ വെല്ലുവിളികളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ദൃശ്യം 2 വരാൻ ആറു വർഷങ്ങൾ പിന്നിട്ടതിന്റെ കാലാവധി ദൈർഘ്യം  താരത്തിന്റെ  വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

“സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി. ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. എന്നോട് ആരെങ്കിലും രം​ഗങ്ങളെ കുറിച്ച് ചോദിച്ചാൽ മൊത്തം കഥയും പറയും. ഇതായിരുന്നു അവസ്ഥ എന്നാണ് താരം പറയുന്നത് തന്നെ.

ഒരുദിവസം നിര്‍മ്മാതാവിന്റെ മകന്‍ സെറ്റില്‍ വന്നു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. അദ്ദേഹം ആശ്ചര്യപ്പെട്ടു. ഞാൻ എല്ലാം പറഞ്ഞു കൊടുക്കുകയായിരുന്നു എന്നും അതിനിടയിൽ നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു“ എന്നുമാണ് താരത്തിന്റെ  വാക്കുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*