പ്രീ വെഡിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞ് യുവതിയും യുവാവും മരിച്ചു..

പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകൾ തരംഗമായ കാലമാണിത്. പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് കളും വീഡിയോകളും ഇല്ലാത്ത കല്യാണങ്ങൾ ഇപ്പോൾ ഇല്ല. ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാവാറുണ്ട് പല ദമ്പതികളും. ഗ്ലാമർ ഫോട്ടോ ഷൂട്ട്കളും മോഡേൺ ഫോട്ടോഷൂട്ടുകളും തരംഗം ആവൽ സ്വാഭാവികമാണ്. പക്ഷേ ഒരു അപകടമാണ് ഇപ്പോൾ വാർത്തയാകുന്നത്.

പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ എടുക്കാൻ വേണ്ടി മൈസൂരിൽ പോയ സംഘമാണ് വെള്ളത്തിൽ മുങ്ങി മരിച്ചത്. തലക്കാട് ഭാഗത്തുള്ള കാവേരി നദിയിലാണ് ചന്ദ്രു(28), ശശികല(20) എന്നിവർ ഇറങ്ങിയത്. ചെറുവള്ളത്തിലായിരുന്നു സംഘം ചിത്രീകരണം നടത്തിയത് എന്നാണ് ഇതിവൃത്തങ്ങളുടെ സൂചന.

വള്ളത്തില്‍ കയറിയ യുവാവും യുവതിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായി അപകടം വരികയായിരുന്നു. നീന്തൽ അറിയാത്തവർ ആയിരുന്നു ഇരുവരും എന്നത് അപകടത്തിന് മൂർച്ച കൂട്ടി. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടയിൽ വള്ളം മറിയുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

നീന്തൽ അറിയാമായിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു എന്നും പറയപ്പെടുന്നു. കുടുംബാംഗങ്ങളോടൊപ്പം ആണ് ഇരുവരും എത്തിയത് എങ്കിലും ആർക്കും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നവംബർ 22 നായിരുന്നു വിവാഹം നിശ്ചയിച്ചത്. അതിനു മുമ്പാണ് ഇങ്ങനെ ഒരു അപകടവും മരണവും.

ഇരുവരുടെയും മൃതദേഹങ്ങൾ വെള്ളത്തിൽ ആഴ്ന്ന് പോയിട്ടുണ്ടായിരുന്നു. ഫയർഫോഴ്സ് എത്തിയതിനുശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. തലക്കാട് ഉള്ള റിസോർട്ട് പരിസരത്താണ് സംഭവം. റിസോർട്ടിലെ ബോട്ട് ആവശ്യപ്പെട്ടെങ്കിലും റിസോർട്ടിലെ അതിഥികൾക്ക് അല്ലാതെ ബോട്ട് നൽകാൻ നിയമ വ്യവസ്ഥ ഇല്ലാത്തതു കൊണ്ടാണ് അവർക്ക് വള്ളം ഉപയോഗിക്കേണ്ടി വന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*