78കാരൻ 17 കാരിയെ വിവാഹം ചെയ്തു.. 22ആം ദിവസം വരൻ ഡിവോഴ്സ് നോട്ടീസ് നൽകി…

ഇന്തോനേഷ്യയിലെ ഒരു വിവാഹ വിശേഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. വധൂവരന്മാരുടെ പ്രായമാണ് വിവാഹം വൈറൽ ആവാൻ കാരണം. വധുവിന് 17 വയസ്സും വരന് 78 വയസ്സും. കഴിഞ്ഞമാസം ഈ വിവാഹം മാധ്യമങ്ങൾ കൊണ്ടാടി. പക്ഷേ ഇപ്പോൾ പുറത്തു വരുന്ന വാർത്ത അവർ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്നാണ്.

നോനി നവിതയുടെയും അബാ സർനയുടെയും വിവാഹവും വിവാഹമോചനവും വാർത്തയും ആണ് ഇപ്പോൾ സംസാര വിഷയം. വിവാഹ വിശേഷങ്ങളും വീഡിയോയും ഫോട്ടോയും അന്ന് വീഴ്ച സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പണവും ഒരു സ്കൂട്ടറും, കട്ടിലും കിടക്കയും മെഹറായി നൽകിയാണ് അബാ നോനിയെ വിവാഹം ചെയ്തത്.

വധൂവരന്മാർക്ക് ഇടയിൽ കുഴപ്പമൊന്നും ഇല്ലായിരുന്നു എന്നും സന്നദ്ധതയോട് തന്നെയാണ് പ്രായത്തിൽ ഇത്ര വ്യത്യാസം ഉണ്ടായിട്ടും വിവാഹം ചെയ്തത് എന്നൊക്കെയാണ് അന്ന് പ്രചരിച്ചത് പക്ഷേ പിന്നീട് പുറത്തുവന്നത് വിവാഹ മോചനത്തിന് ഒരുങ്ങിയ വാർത്തയാണ്. എല്ലാവരും വളരെ അത്ഭുതത്തോടെയാണ് ഈ വാർത്ത കേട്ടത്. കാരണം വിവാഹ വാർത്ത അത്രത്തോളം ആഘോഷ പൂർവ്വം കൊണ്ടാടിയിരുന്നു.

വരന്റെ ഭാഗത്തു നിന്നാണ് ഡിവോഴ്സ് ആവശ്യപ്പെട്ടുള്ള നോട്ടീസ് എത്തിയത് എന്നാണ് കുടുംബക്കാർ റിപ്പോർട്ട് ചെയ്യുന്നത്. യുവതിയുടെ സഹോദരി പറഞ്ഞത് വിവാഹം കഴിഞ്ഞ ഇരുപത്തിരണ്ടാം ദിവസം കിട്ടിയ വിവാഹ മോചന നോട്ടീസ് ഞെട്ടിപ്പിക്കുന്നതാണ് എന്നാണ്. വിവാഹത്തിന്റെ 22 ദിവസങ്ങൾക്ക് ശേഷമാണ് വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് കിട്ടിയത്.

വിവാഹത്തിനു മുമ്പ് വധു ഗർഭിണിയായിരുന്നു എന്ന കാരണത്താൽ ആണ് വിവാഹ മോചനം നടക്കുന്നത് എന്നാണ് അഭ്യൂഹങ്ങൾ. പക്ഷേ ഇക്കാര്യം വധുവിനെ വീട്ടുകാർ നിഷേധിക്കുകയാണ് ഉണ്ടായത്. വിവാഹ മോചന നോട്ടീസ് കിട്ടിയപ്പോൾ വധു വല്ലാതെ മാനസികമായി തകർന്നിരുന്നു എന്നും ഇപ്പോൾ പഴയ ജീവിതാവസ്ഥ യിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് എന്നുമാണ് സഹോദരി പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*