മുടിയനും പൂജയും മാസ്സ് കൂൾ ചിത്രവുമായ് 🥰 സോഷ്യൽ മീഡിയയിൽ വൈറൽ

Arif AK Photography

ടെലിവിഷൻ പരമ്പരകൾ പിന്തുടർന്ന് വന്നിരുന്ന ചട്ടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ആകർഷണീയത നിറഞ്ഞ പുതിയ ഒരു ശൈലി കൊണ്ടു വന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. അതു കൊണ്ടു തന്നെ ഉപ്പും മുളകും ടെലിവിഷൻ പരമ്പരകളുടെ കോൺസെപ്റ്റ് തന്നെ മാറ്റി മറിച്ചു എന്നാണ് പറയപ്പെടാറുണ്ട്.

Arif AK Photography

ബാലു ചേട്ടനും നീലു ചേച്ചിയും അവരുടെ മക്കളും. അതാണ് ഉപ്പും മുളകും. ഒരു ടെലിവിഷൻ പരമ്പരയിലെ അഭിനേതാക്കളും തിരക്കഥയും എന്നതിനപ്പുറത്തേക്ക് യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരു കുടുംബത്തെ അടുത്തറിയുന്ന പ്രതീതിയാണ് മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും. അത്രത്തോളം പ്രേക്ഷക മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

Arif AK Photography

പ്രേക്ഷക പിന്തുണ വളരെയധികം ലഭിക്കുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. ടെലിവിഷനിൽ മാത്രമല്ല യൂട്യൂബിലും ഈ സീരിയൽ ടെലിവിഷൻ പരമ്പര വളരെയധികം പ്രേക്ഷക പിന്തുണയോടെ തന്നെയാണ് മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നത്. അഭിനയ വൈദഗ്ധ്യവും തിരക്കഥയുടെ സമ്പൂർണ്ണതയും തന്നെയാണ് ഇതിനു പിന്നിൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.

Arif AK Photography

ഉപ്പും മുളകിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ വല്ലാതെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വൈറലാകുന്നത് മുടിയന്റെയും പൂജയുടെയും പുതിയ ഫോട്ടോഷൂട്ട് ആണ്. ഋഷി എസ് കുമാർ,  അശ്വതി എന്നാണ് താരങ്ങളുടെ യഥാർത്ഥ പേരുകൾ. വളരെയധികം പ്രേക്ഷക പിന്തുണയും   പ്രോത്സാഹനവും ലഭിക്കുന്ന താരങ്ങളാണ് ഇരുവരും.

Arif AK Photography

ഒറ്റക്കുള്ള ഫോട്ടോ ഷൂട്ടിംഗ് പഴയ ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഇരുവരും ഒന്നിച്ചുള്ള കിടിലൻ ഫോട്ടോഷൂട്ട് ആണ് താരങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ഇവർ തന്നെയാണ് ഇൻസ്റ്റഗ്രാം വഴി ചിത്രങ്ങളെല്ലാം പുറത്തു വിട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആകുകയും വളരെ നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്.

Arif AK Photography
Arif AK Photography
Aswathy Nair
Aswathy Nair
Aswathy Nair

Be the first to comment

Leave a Reply

Your email address will not be published.


*