ഐശ്വര്യയും നൗഫലും പ്രണയത്തിലോ; ഒരിക്കലും കാസ്റ്റ് മറക്കരുത് : മറുപടിയുമായി കിരൺ

സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും താരങ്ങളെക്കുറിച്ച് ഗോസിപ്പുകൾ ഉണ്ടാവൽ സ്വാഭാവികമാണ്. സ്ക്രീനിൽ ഒന്നിച്ച് അഭിനയിക്കുന്ന ദമ്പതികളോ കമിതാക്കളോ യഥാർത്ഥ ജീവിതത്തിലും അങ്ങനെ ആയിരിക്കണം എന്ന് പല പ്രേക്ഷകരുടെയും ആഗ്രഹവുമാണ്. അത്തരത്തിൽ ഒരു ചർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം സീരിയലിലെ കിരണിനെയും കല്യാണിയെയും കുറിച്ചുള്ള ഗോസിപ്പുകളും കിരണിന്റെ കിടിലൻ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. മിണ്ടാപ്പെണ്ണായ കല്യാണിയുടെ കഥപറയുന്ന പരമ്പരയാണ് മൗനരാഗം. പ്രദീപ് പണിക്കരാണ് രചന നിർവഹിച്ചിരിക്കുന്നത്.

റേറ്റിംങ്ങിൽ മുൻനിരയിലുള്ള സീരിയൽ ആണ് മൗനരാഗം. കിരണിന്റെയും കല്യാണിയുടെയും പ്രണയ നിമിഷങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ഒക്കെയാണ് സീരിയലിന്റെ ഇതിവൃത്തം. അന്യ ഭാഷ നാടിയായിട്ടു കൂടി കല്യാണിയായി അഭിനയിക്കുന്ന ഐശ്വര്യ റംസായിക്ക് ആരാധകർ ഏറെയാണ്.

തമിഴ്നാട് സ്വദേശിയാണ് ഐശ്വര്യ റംസായി. തമിഴിലെ സീരിയലുകളിലെല്ലാം താരം സജീവമാണ്. സുമംഗലി എന്ന പരമ്പരയിലെ നായിക വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന് മലയാളം അത്ര വശം ഇല്ലെങ്കിലും മലയാളം പഠിക്കാനുള്ള ശ്രമത്തിൽ ആണ് ഇപ്പോൾ. ഭാഷയൊന്നും അഭിനയത്തിനൊരു പ്രശ്നമല്ല എന്ന് തന്നെയാണ് താരം തെളിയിക്കുന്നതും.

നലീഫ് ആണ് കിരണായി പരമ്പരയിൽ എത്തുന്നത്.
കന്യാകുമാരി സ്വദേശിയാണ് നലീഫ്. സീരിയലിന്റെ തിരക്കഥയിലുള്ള പ്രണയം യഥാർത്ഥ ജീവിതത്തിലും ഉണ്ടോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചർച്ച. സ്ക്രീനിലെ ഇരുവരുടെയും റൊമാന്റിക് നിമിഷങ്ങൾ ആണ് ആരാധകരെ ഇങ്ങനെ ഒരു ചർച്ചയിലേക്ക് എത്തിച്ചത്.

കഴിഞ്ഞ ദിവസം നലീഫ് പങ്കിട്ട Q&A സെക്ഷനും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിടെയും ആരാധകർ ഇതേ ചോദ്യം തന്നെ ചോദിക്കുകയും ചെയ്തു. മാത്രമല്ല കാസ്റ്റ് മറക്കരുതെന്ന ഉപദേശവും ചിലർ നലീഫിനോട് പറയുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലും ഇരുവരും പ്രണയത്തിലാണ് എന്ന് തന്നെയാണ് ആരാധകരുടെ മനസ്സിൽ.

ഇക്ക ഞാൻ ഒരു റൂമർ കേട്ടു കല്യാണും കിരണും പ്രണയത്തിൽ ആണെന്ന്. ദയവായി നമ്മളുടെ കാസ്റ്റ് മറക്കരുതെന്നും ചെറിയ ഒരു ഉപദേശം ആണെന്നും ആണ് ആരാധകർ നലീഫിനോട് Q&അ സെക്ഷനിലൂടെ പറയുന്നത്. താനും ഐശ്വര്യയും തമ്മിൽ നല്ല കൂട്ടുകാർ ആണ്, സൗഹൃദം അല്ലാതെ ഞങ്ങൾക്കിടയിൽ ഒന്നും ഇല്ലെന്നാണ് നലീഫ് മറുപടി നൽകിയത്.

aishwarya

Be the first to comment

Leave a Reply

Your email address will not be published.


*