അങ്ങനെ ഹലാൽ വെഡിങ് ഷൂട്ടും എത്തി. വൈറലായി ആഭാസങ്ങൾ ക്കെതിരെ സഭ്യതയുടെ ഹലാൽ വെഡിങ് ഷൂട്ട്.

സോഷ്യൽ മീഡിയകൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രീ വെഡിങ് പോസ്റ്റ് വെഡിങ്, മാരിറ്റൽ, എന്നു തുടങ്ങി ഗർഭകാല ഫോട്ടോ ഷൂട്ട് വരെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന അവസ്ഥയാണിപ്പോൾ.

മണിയറയിലെ സ്വകാര്യതകൾ പുറത്ത് കാണിക്കുന്ന രൂപത്തിലുള്ള വെഡിങ് ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഒരുപാട് കാണാറുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയ ഒരിനം വെഡിങ് ഷൂട്ട് ആണ് ഹലാൽ വെഡിങ് ഷൂട്ട്.

സാധാരണയായി കാണാറുള്ള വെഡിങ് ഷൂട്ടുകൾ ഒക്കെ, നമ്മുടെ സംസ്കാരത്തിനും അന്തസ്സിനും നിരക്കാത്തത് എന്നാണ് സോഷ്യൽ മീഡിയയിലെ സദാചാര അമ്മാവന്മാരുടെ വിലയിരുത്തൽ.
അപ്പോൾ പിന്നെ സംസ്കാരത്തിന് കോട്ടം വരാത്ത രൂപത്തിലുള്ള ഫോട്ടോ ഷൂട്ടിംഗ് ആയാലോ… അതാണ് ഹലാൽ ഫോട്ടോഷൂട്ട്.

പരിപൂർണമായ ഇസ്ലാമിക് വേഷവിധാനത്തിൽ ആണ് ഹലാൽ ഫോട്ടോ ഷൂട്ട്, ഷൂട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാമിക വേഷവിധാനത്തിൽ ഉള്ള വരനും. സമ്പൂർണ്ണ സ്കാഫ് ധരിച്ചിട്ടുള്ള വധുവും. ഇതാണ് ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ്. ശരീരഭാഗങ്ങൾ പുറത്തു കാണിക്കുന്ന ഇപ്പോഴത്തെ ഫോട്ടോഷൂട്ടുകൾ ക്ക് നേരെ വിപരീതമായിട്ടാണ് പുതിയ ഹലാൽ ഫോട്ടോഷൂട്ട്. വധുവിന്റെ മുഖം പോലും പുറത്തുകാണിക്കാതെ യാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. തികച്ചും ഇസ്ലാമിക ചുറ്റുപാടിലാണ് ഫോട്ടോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്.

എന്തായാലും സദാചാര അമ്മാവമാർക്കുള്ള തിരിച്ചടി ആണ് ഈ ഫോട്ടോ ഷൂട്ട് എങ്കിൽ, ഒരുപാട് വിമർശനങ്ങളും ഈ ഫോട്ടോ ഷൂട്ട് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിട്ടും സ്വന്തം ഭാര്യയുടെ മുഖം പുറത്ത് കാണിക്കാൻ മടികാണിക്കുന്ന ഇതുപോലെയുള്ളവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നാണ് വിമർശകരുടെ കമന്റുകൾ

Photoshoot
photoshoot
Photoshoot

Be the first to comment

Leave a Reply

Your email address will not be published.


*