25 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടുന്ന രഞ്ജിനി ഹരിദാസിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളികൾക്കിടയിൽ സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള രഞ്ജിനി ഹരിദാസ് പല വിവാദപരമായ കാര്യങ്ങളിലും കേരളക്കരയിൽ സുപരിചിതയാണ്.

ഇപ്പോൾ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു കൊണ്ടാണ് രഞ്ജിനിഹരിദാസ് തരംഗം ആയിരിക്കുന്നത്. 25 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടുന്ന രഞ്ജിനി ഹരിദാസിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകയും കൂടിയായ രഞ്ജിനി ഹരിദാസിന്റെ സാഹസികമായ ഈ വീഡിയോ കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് ആരാധകലോകം.

സാഹസികതയെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് രഞ്ജിനിഹരിദാസ്. മോഡലിംഗ് രംഗത്തും മിനിസ്ക്രീനിലും സജീവസാന്നിധ്യമായ രഞ്ജിനി ഹരിദാസ് സാഹസികതയും വളരെയേറെ ഇഷ്ടപ്പെടുന്ന ആളും കൂടിയാണ്.

Ranjini

കേരളത്തിലെ മിസ്സ് ഫെമിന അവാർഡ് ജേതാവ് കൂടിയായ രഞ്ജിനി ഹരിദാസിനെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത് കോമഡി സ്റ്റാർ സിംഗറിലെ അവതാരക ആയതോടെ കൂടിയാണ്. അവതാരക രംഗത്ത് വ്യത്യസ്തത കൊണ്ടുവന്ന ആളാണ് രഞ്ജിനി ഹരിദാസ്. കേവലം അവതാരക എന്നതിലുപരി തന്റെ വോയിസ് മോഡുലേഷൻ കൊണ്ടും, ഇംഗ്ലീഷിലെ പ്രാവീണ്യം കൊണ്ടും പ്രത്യേകമായ ആരാധകവൃന്ദത്തെ വളർത്തിയെടുക്കാൻ രഞ്ജിനിക്ക് സാധിച്ചിട്ടുണ്ട്.

തന്റെ അഭിപ്രായവും കാഴ്ചപ്പാടുകളും ഏത് വേദിയിലും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന ആളാണ് രഞ്ജിനി ഹരിദാസ്. അതുകൊണ്ടുതന്നെ അത്യാവശ്യം ആരാധകരെയും വിമർശകരെയും നേടിയെടുത്തിട്ടുണ്ട് രഞ്ജിനി

Be the first to comment

Leave a Reply

Your email address will not be published.


*