നല്ല ഗായികയൊക്കെയാണ് പക്ഷെ വസ്ത്രധാരണ ശരിയല്ല.. ശ്രേയക്കെതിരെ വിമർശനവുമായി ആരാധകർ

പ്രശസ്ത ഗായിക ശ്രേയ ഘോഷാലിന്റെ വസ്ത്ര ധാരണത്തിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ..

ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷൽ. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അനായാസം പാടാൻ കഴിവുള്ള ഗായിക ആണ് ശ്രേയ ഘോഷൽ.

മലയാളി അല്ലെങ്കിലും ഒരുപാട് മലയാള ഗാനങ്ങൾ ശ്രേയ ഘോഷാൽ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. തന്റെ ശബ്ദത്തിന് മാത്രം ഒരുപാട് ആരാധക വൃന്ദത്തെ ഉണ്ടാക്കാൻ ശ്രേയാ ഘോഷാലിന്ന് സാധിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റേജ് ഷോകളിൽ പാട്ടുപാടിയും അവതാരകയായും ശ്രേയ ഘോഷാൽ പ്രത്യക്ഷപ്പെടാറുണ്ട്.

താരമിപ്പോൾ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ്. പുതിയ വസ്ത്ര ധാരണ രീതിയുമായി സ്റ്റേജ് ഷോയിൽ പങ്കെടുത്തതാണ് വിവാദത്തിന് കാരണം. തീർത്തും മോഡലായി ബോൾഡ് ആയാണ് ശ്രേയ ഘോഷൽ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത്.

താരത്തിന്റെ വീഡിയോക്ക് താഴെ വളരെ മോശപ്പെട്ട രീതിയിൽ ആണ് സൈബർ ആങ്ങളമാർ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗായികയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള വസ്ത്രധാരണ രീതിയാണ് ഇത്, ഒരു ഗായികയിൽ നിന്ന് ഒരിക്കലും ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെയായിരുന്നു സൈബർ കമെന്റുകൾ.

ശരീരം കാണുന്ന രൂപത്തിലുള്ള വസ്ത്ര ധാരണ യാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സാധാരണ എല്ലാവരും ഷോയിൽ സ്വന്തം ശരീരം കാണുന്ന രൂപത്തിലുള്ള വസ്ത്രധാരണ നടത്തുന്നുണ്ടെങ്കിലും, ശ്രേയ ഘോഷാലിൽ നിന്ന് ഞങ്ങൾ ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്നായിരുന്നു ആരാധകരുടെ ആരോപണം.

Shreya Ghoshal
Shreya Ghoshal
Shreya Ghoshal
Shreya Ghoshal

Be the first to comment

Leave a Reply

Your email address will not be published.


*