ഒരുപാട് വർഷത്തെ തിരച്ചിലിനൊടുവിൽ മീനത്തിൽ താലികെട്ട്ലെ നായികയെ കണ്ടെത്തി

ഒരുപാട് വർഷത്തെ തിരച്ചിലിനൊടുവിൽ മീനത്തിൽ താലികെട്ട്ലെ നായികയെ കണ്ടെത്തി. ദിലീപ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച മീനത്തിലെ താലികെട്ട് എന്ന സിനിമ കാണാത്ത മലയാളികൾ വളരെ കുറവായിരിക്കും. അതിൽ ദിലീപിന്റെ നായികയായി അഭിനയിച്ച നടിയെയും മലയാളികൾ മറക്കാൻ സാധ്യതയില്ല. ആ ഒരൊറ്റ സിനിമയിൽ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയായി മാറാൻ താരത്തിന് സാധിച്ചിരുന്നു.

തേജാലി ഘനേക്കർ എന്ന നടിയാണ് ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി അഭിനയിച്ചത്. ഇവരുടെ ആദ്യത്തെ ചിത്രമായിരുന്നു ഇത്. മീനത്തിൽ താലികെട്ടിനു ശേഷം കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചന്ദാമാമ എന്ന സിനിമയിൽ നായികയായി തേജാലി ഘനേക്കർ അഭിനയിച്ചു . പിന്നീട് ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും മലയാളികൾക്ക് ലഭിച്ചിട്ടില്ല.

സുലേഖ എന്നായിരുന്നു മലയാളികൾക്കിടയിൽ താരം അറിയപ്പെട്ടിരുന്നത്. വ്യക്തമായ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ സിനിമയിൽ ഒരാൾക്കുള്ള സാന്നിധ്യം എത്രത്തോളം എന്ന് അറിയാവുന്നതു കൊണ്ടും 1999 ൽ ഒരു മൾട്ടി നാഷണൽ കമ്പനി യിലെ ഓഫർ വന്നത് കൊണ്ട് സിനിമ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ജോലിചെയ്യാൻ തയ്യാറാവുകയുമായിരുന്നു താരം.

2004 ൽ താരത്തിന്റെ വിവാഹം കഴിഞ്ഞ ശേഷം സിഗപ്പൂരിലേക്ക് താമസം മാറുകയാണുണ്ടായത്. ഇപ്പോഴും മലയാള സിനിമയെ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെന്ന് താരം പറയുന്നുണ്ട്. സിനിമ രംഗത്തേക് ഇനിയൊരു തിരിച്ചു വരവിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

എന്തായാലും തങ്ങളുടെ പഴയ താര സുന്ദരിയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Be the first to comment

Leave a Reply

Your email address will not be published.


*