പ്രയാഗയെ തെലുങ്ക് സിനിമയിൽ നിന്ന് പുറത്താക്കി. കാരണം കേട്ട് ഞെട്ടി ആരാധകർ.

മലയാള സിനിമ നടി പ്രയാഗ മാർട്ടിനെ നായികയായി അഭിനയിക്കാൻ തീരുമാനിച്ച പുതിയ തെലുങ്ക് സിനിമയിൽ നിന്ന് പുറത്താക്കി. നായകൻ ഒത്തുള്ള നായികയുടെ കെമിസ്ട്രി പോര എന്നാണ് കാരണമായി പറയപ്പെടുന്നത്.

സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി സിനിമ രംഗത്തേക്ക് വന്ന നടിയാണ് പ്രയാഗ മാർട്ടിൻ. അതിനുശേഷം രണ്ടു മൂന്നു സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളികൾ പ്രയാഗയെ തിരിച്ചറിയാൻ തുടങ്ങിയത് കട്ടപ്പനയിലെ ഹൃതിക്റോഷൻ എന്ന സിനിമയിലൂടെയാണ്.

താരം പിന്നീട് മലയാളത്തിനു പുറകെ തമിഴിലും കന്നഡയിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പ്രയാഗ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് താൻ നായികയായി അഭിനയിക്കാൻ തീരുമാനിച്ച തെലുങ്ക് സിനിമയിൽ നിന്ന് നായകനൊത്ത് നായികയുടെ കെമിസ്ട്രി പോര എന്നതിന്റെ മേൽ സിനിമയിൽ നിന്ന് പുറത്താക്കിയതിലൂടെയാണ്.

ബോയപതി ശ്രിനു സംവിധാനം ചെയ്യുന്ന ബിബി3 എന്ന ചിത്രത്തിൽ നിന്നാണ് പ്രയാഗയെ പുറത്താക്കിയിരിക്കുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണനൊപ്പമുള്ള കെമിസ്ട്രി തീരെ മോശമായതിനെ തുടർന്ന് താരത്തെ ചിത്രത്തിൽ നിന്നും പുറത്താക്കിയതായി തെലുങ്ക് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നു.

മലയാളി ട്രോളൻമാരുടെ സ്ഥിര വേട്ട മൃഗങ്ങളാണ് ബാലയ്യയും പ്രയാഗ മാർട്ടിനും. ഇവർ ഒന്നിച്ചുള്ള സിനിമ വന്നിരുന്നുവെങ്കിൽ ട്രോളന്മാർക്കത് ചാകര ആകുമായിരുന്നു.

സിനിമയ്ക്ക് പുറമേ യൂട്യൂബ് വെബ്സീരീസ് ലൂടെയും അതുപോലെതന്നെ മലയാള മനോരമയുടെ മിടുക്കിയിലെ ജഡ്ജ് ആയും പ്രയാഗ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*