മേഘം സിനിമയിൽ ദിലീപിന്റെ നായികയായെത്തിയ പ്രിയ ഗിൽ ഇപ്പോൾ…

മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പ്രിയദർശൻ മമ്മൂട്ടി കൂട്ടുകെട്ടിൽ ഉണ്ടായ അവസാന ചിത്രമായിരുന്നു മേഘം. മേഘം എന്ന സിനിമക്ക് ഇതല്ലാതെ ഒരുപാട് പ്രത്യേകതകൾ വേറെയും പറയാനുണ്ട്. 1999 വിഷുദിനത്തിൽ ആണ് മേഘം സിനിമ റിലീസ് ആയത്. നല്ല പ്രമേയമായിരുന്നു സിനിമയുടെ ഒരു ഹൈലൈറ്റ്.

മമ്മൂട്ടി-ദിലീപ് ശ്രീനിവാസൻ പ്രിയ ഗിൽ കൊച്ചിൻ അനീഫ നെടുമുടിവേണു കെ പി എ സി ലളിത തുടങ്ങിയവരെല്ലാം തകർത്തഭിനയിച്ച സിനിമയായിരുന്നു മേഘം എന്നത് പറയാതിരിക്കാൻ കഴിയില്ല. അതു പോലെ തന്നെ ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു എന്നതും ശ്രദ്ധേയമാണ്.

പ്രിയ ഗിൽ ആയിരുന്നു ദിലീപിന്റെ നായികയായി ചിത്രത്തിൽ എത്തിയത്. നാട്ടിൻ പുറത്തുകാരിയായി അഭിനയിച്ചു ഫലിപ്പിക്കാൻ താരത്തിനു സാധിക്കുകയും അതോടു കൂടി തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിയുകയും ചെയ്തു. ഇങ്ങനെയൊക്കെ ഒരുപാട് പ്രത്യേകതകൾ മേഘം എന്ന സിനിമക്ക് പറയാനുണ്ട് എങ്കിലും പ്രതീക്ഷിച്ചത്ര വിജയം സിനിമയിലൂടെ ഉണ്ടാക്കാൻ സാധിച്ചില്ല.

അതുപോലെതന്നെ പ്രിയ ഗിൽ എന്ന നായികയെ പിന്നീട് മലയാളസിനിമയിൽ കണ്ടതുമില്ല തൊണ്ണൂറുകളിൽ എല്ലാം ബോളിവുഡിലെ സ്ഥിരം നായികയായിരുന്നു പ്രിയ. മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. പക്ഷേ മേഘം ആയിരുന്നു അവസാന സിനിമ. അതിനു ശേഷം പ്രിയഖിലിനെ കുറിച്ച് സിനിമാ ലോകത്ത് ഒരു അറിവുമില്ല.

മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പഞ്ചാബാണ് സ്വദേശം. 1995-ലെ മിസ് ഇന്ത്യ റണ്ണറപ്പ് കൂടിയാണ് താരം എന്നും പറയാതിരിക്കാൻ കഴിയില്ല. ബോളിവുഡിൽ ഷാരൂഖ് ഖാൻ സൽമാൻ ഖാൻ എന്നിവരോടൊപ്പം എല്ലാം പ്രിയ ഗിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി ചിത്രമായ മേഘ ത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതയായത്.

ഇത്രത്തോളം അഭിനയ വൈഭവവും പ്രേക്ഷകപ്രീതി ഉണ്ടായിട്ടും 1996 മുതൽ 2006 വരെ മാത്രമാണ് സിനിമാ മേഖലയിൽ താരത്തെ സജീവമായി കാണാൻ സാധിച്ചത്. അതിനുശേഷം വിവാഹിതയായത് ആണോ സിനിമാ ലോകത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ഇപ്പോഴും അവ്യക്തമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*