വീഴുമ്പോഴോ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ “ഭാവന ഹോട്ട്” എന്നാക്കി യൂട്യൂബിലിടുന്നവർക്ക് കിടിലൻ മറുപടിയുമായി ഭാവന..

ഇത്രത്തോളം ഓപ്പൺ ആയി സംസാരിക്കുന്ന മറ്റേതെങ്കിലും താരത്തെ മലയാള സിനിമാ ലോകത്ത് കാണാനാകുമോ? ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരിയായ താരം ഭാവനയെ കുറിച്ചാണ്.

ഭാവനയുമായി നടന്ന ഒരു അഭിമുഖത്തിന്റെ  ഒരു ഭാഗമാണ് ഇങ്ങനെ ഒരു ചോദ്യം എല്ലാവരുടെയും മനസ്സിലേക്ക് ഇട്ടു കൊടുക്കുന്നത്. സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ഭാവന പലർക്കും. അത്രത്തോളം പ്രേക്ഷകരുമായി ഇണങ്ങി ചേരാനും ഇഴുകി ജീവിക്കാനും ഭാവന എന്ന അഭിനയിതാവിന്  കഴിഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

ഭാവന ഹോട്ട് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ഒരു വീഡിയോ വരികയാണെങ്കിൽ അതിനോട് എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ  എന്നാണ് അഭിമുഖത്തിൽ ഭാവനയോട് ചോദിക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ “ഇല്ല ഞാൻ ഇതുവരെ ഒരിക്കലും പ്രതികരിച്ചിട്ടില്ല.” എന്നാണ് പറഞ്ഞു തുടങ്ങിയത് തന്നെ.

ഒറ്റവാക്കിൽ ഉത്തരം അവസാനിപ്പിക്കാതെ താരം തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്:

അങ്ങനെ ഒരു വീഡിയോ ഉണ്ടെങ്കിൽ അത് ഞാൻ ചെയ്ത വീഡിയോ തന്നെയായിരിക്കും. അഥവാ ഹോട്ട്ന് അവർ ഉദ്ദേശിക്കുന്നത് മാക്സിമം ഞാൻ ഓടുമ്പോൾ സാരി മാറിയോ അതോ അല്ലെങ്കിൽ വീഴുമ്പോൾ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ ആയിരിക്കും. ഇത് ആ വീഡിയോയിൽ ഉള്ളതു തന്നെയാണ്. പിന്നെ അതു മാത്രം കോൺസെൻട്രേറ്റ് ചെയ്തു കണ്ടു അതിനു മാത്രം പ്രതികരിക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.

Be the first to comment

Leave a Reply

Your email address will not be published.


*