10 ദിവസം മുമ്പ് സ്വപ്ന ചിറകിലേറി കല്യാണം.. പക്ഷേ അതിന്റെ ആയുസ്സ് വെറും പത്ത് ദിവസം..

ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ 10 ദിവസം മുമ്പ് കല്യാണം കഴിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്. 10 ദിവസം മുമ്പായിരുന്നു ഇരുവരും ഒന്നിച്ചു പുതിയ ജീവിതം ആരംഭിച്ചത്.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ബുള്ളെട്ടിൽ സഞ്ചരിച്ചിരുന്ന നവദമ്പതിമാർ എതിർവശത്ത് വന്ന ലോറിയുടെ അടിയിൽ പെടുകയായിരുന്നു. വരൻ സലാഹുദ്ദീൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് വധു ഫാത്തിമ ജുമാന മരണപ്പെടുന്നത്. ഇവരുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ്.

ബൈക്ക് അപകടങ്ങൾ സർവ്വസാധാരണ നടക്കുന്ന ഈ കാലഘട്ടത്തിൽ, ഏവരെയും കണ്ണീരിലാഴ്ത്തിട്ടാണ് സലാഹുദ്ദീനും ജുമാനയും യാത്രയായത്. ദുരന്ത വാർത്തയറിഞ്ഞ് കുടുംബക്കാരുടെയും നാട്ടുകാരുടെയും ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല.

അപകട മരണ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോട് കൂടി ബൈക്ക് അപകടത്തെക്കുറിച്ചുള്ള ഒരുപാട് സഹതാപ കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്.

അതിലെ ചില കമെന്റുകൾ ഈ താഴെ കാണുന്ന രൂപത്തിലാണ്

“ഞാൻ 9 വർഷമായി 2 വീലർ ഓടിക്കുന്ന ആളാണ് എൻ്റെ അനുഭവം വെച്ച് പുറകിൽ സ്ത്രീകളെ ഇരുത്തി ഓടിക്കാൻ പറ്റിയ വണ്ടിയല്ല ടൂ വീലർ.. ഭൂരിപക്ഷം സ്ത്രീകൾക്കും ബാലൻസ് ചെയ്ത് ഇരിക്കാൻ അറിയില്ല.. ബസിൽ കയറി പോയാലും കുടുംബമായി ബൈക്കിൽ പോകരുത്..”

“പ്രണാമം.. മരണം എന്നത് ദൈവ നിശ്ചയം
ജനിച്ചാൽ ഒരിക്കൽ മരണം തീർച്ചയായും ഉണ്ട് . ചിലർ സ്വയഹത്യ ചെയ്യുന്നു മറ്റു ചിലരെ ദൈവം തിരികെ വിളിച്ചു കൊണ്ട് പോകുന്നു .
6 വർഷങ്ങൾക്ക് മുന്നേ കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം സിനിമക്ക് പോയി തിരികെ വരുന്ന വഴിയാണ് കൂട്ടുകാരൻ ദീപുവും ഭാര്യയും ഒരു ബൈക്ക് അപകടത്തിൽ ഈ ഭൂമി വിട്ട് പോയത് . ഇന്നും ആ രണ്ട് കുടുംബങ്ങളുടെയും കണ്ണീർ തോർന്നിട്ടില്ല . ശോഭന അമ്മക്കും രവി അച്ഛനും ആണും പെണ്ണുമായി ദീപു മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഈ വാർത്ത കണ്ടപ്പോൾ ദീപുവും മാളുവും ആണ് എൻ്റെ മനസ്സിലേക്ക് കടന്ന് വന്നത് . എൻ്റെ മരണം വരെ അവർ പോയ ദിവസം മറക്കാൻ പറ്റില്ല .”

Be the first to comment

Leave a Reply

Your email address will not be published.


*