ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയുടെ പഴയ കാല ചിത്രമാണ് : ആരാണെന്നു മനസ്സിലായോ..

ഇന്നത്തെ കാലത്ത് സ്വന്തം ഫോട്ടോകളുടെ ശേഖരം കയ്യിലുള്ളവരാണ് എല്ലാവരും. എല്ലാ ദിവസവും ഫോട്ടോയെടുക്കുന്നവരും തിരിഞ്ഞാലും മറിഞ്ഞാലും ഫോട്ടോയായി പകർത്തുന്നവരും കൂട്ടത്തിൽ കുറവല്ല.  ഇഷ്ടപ്പെടുന്ന ഫോട്ടോകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനും എടുത്ത ഫോട്ടോകൾ  എഡിറ്റ് ചെയ്ത് മോടി കൂട്ടി നന്നാക്കാനും ശ്രമിക്കാറുണ്ട് പലരും.

ഇങ്ങനെയുള്ളവർക്ക് ബോളിവുഡ് താരസുന്ദരി ഹേമമാലിനിയുടെ ഇതുവരെയുണ്ടായ വിഷമവും ഇപ്പോഴത്തെ സന്തോഷവും പെട്ടെന്ന് മനസ്സിലാകും. കാരണം അവർക്ക് നഷ്ടപ്പെട്ടത് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന തന്റെ ഒരു ചിത്രമായിരുന്നു. തനിക്ക് 14 ഓ 15ഓ  വയസ്സ് പ്രായമുള്ളപ്പോൾ എടുത്ത ഒരു ഫോട്ടോ.

ആ ഫോട്ടോ തന്റെ കൈവശം ഇല്ലാത്തതിന്റെ  വിഷമത്തിലായിരുന്നു താരം ഇതുവരെയും. ഒരുപാട് വർഷങ്ങൾക്ക് ശേഷം ആ ചിത്രം തിരിച്ചു കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഹേമമാലിനി ഇപ്പോൾ. തിരിച്ചു കിട്ടിയ ഫോട്ടോ സഹിതം ആണ് സന്തോഷം താരം പങ്കുവെച്ചിരിക്കുന്നത്

B

തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായിരുന്നു അതെന്നും 2017 ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയായ ബിയോണ്ട് ദി ഡ്രീം ഗേളിൽ ഇത് ഉൾപ്പെടുത്താൻ വല്ലാതെ ആഗ്രഹിച്ചിരുന്നു എന്നും അതിന് അന്ന് സാധിച്ചില്ല എന്നുമെല്ലാം സന്തോഷം പങ്കിടുന്ന കുറിപ്പിൽ ഹേമമാലിനി കുറിച്ചിട്ടുണ്ട്.

ബോളിവുഡിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ് ചെയ്ത ഫോട്ടോഷൂട്ടിലേതാണ് ഈ ചിത്രമെന്നും ഒരു  ദേവിയായി വസ്ത്രം ധരിച്ചിരുന്ന ഒരു ചിത്രമാണ് ഇതെന്നും ഒരു തമിഴ് മാസികക്ക്  വേണ്ടിയാണ് ഇങ്ങനെ ഒരു ചിത്രം എടുത്തത് എന്നും ഹേമമാലിനി തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നുണ്ട്.

തമിഴ് മാഗസിനു വേണ്ടി പ്രത്യേകമായി ചെയ്ത ഒരു ഫോട്ടോ ഷൂട്ടായിരുന്നു ഇതെന്നും എന്നിരുന്നാലും ആ മാഗസിന് പേര് പോലും കൃത്യമായി ഓർമിക്കുന്നില്ല എന്നുമൊക്കെ ഹേമമാലിനി പറയുന്നു. പക്ഷേ സപ്നോൺ കാ സൗദാഗറിലെ രാജ് കപൂർ സാഹബിനൊപ്പം എന്റെ ഹിന്ദി അരങ്ങേറ്റത്തിന് മുമ്പ് എ വി എം സ്റ്റുഡിയോയിലാണ് ഇത് ചിത്രീകരിച്ചതെന്ന് ഞാൻ ഓർക്കുന്നു എന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*