ആ പോസ്റ്റും അകൗണ്ടും എന്റേതല്ല ഫേക്ക് ആണ് : മൗനരാഗത്തിലെ കല്യാണി

ഏഷ്യാനെറ്റ് ചാനലിൽ മുൻനിര റേറ്റിങ്ങിൽ മുന്നേറിക്കൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് പ്രിയങ്കരമായ സീരിയൽ പരമ്പരയാണ് മൗനരാഗം. ഇതിനുമുമ്പും ഏഷ്യാനെറ്റിൽ വളരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞ കറുത്തമുത്ത്, കുങ്കുമപൂവ്, പരസ്പരം തുടങ്ങിയ സീരിയലുകളുടെ രചയിതാവ് തന്നെയാണ് മൗനരാഗത്തിലെയും തൂലിക ചലിപ്പിച്ചിരിക്കുന്നത്.

പ്രദീപ് പണിക്കരാണ് രചന. മനു സുധാകരൻ സംവിധാനവും ചെയ്തതോടെ പരമ്പര ഹിറ്റായി. നാടകങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച വ്യക്തിയാണ് പ്രദീപ് പണിക്കർ. പിന്നീട് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു. എഴുതിയ കൃതികളെല്ലാം വളരെയധികം പ്രേക്ഷകർക്ക് പ്രിയങ്കരമാവുകയും ഹിറ്റാവുകയും ചെയ്തു.

ഭാര്യ എന്ന ഹിറ്റ് പരമ്പരക്ക് ശേഷം മനു സുധാകരന്റെ സംവിധാനത്തിലാണ് ഇപ്പോൾ മൗനരാഗം സീരിയൽ ഏഷ്യാനെറ്റിൽ മുൻനിര റേറ്റിംഗിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതുവരെയും നല്ല പ്രമേയങ്ങളെയും അഭിനയ വൈഭവങ്ങളെയും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതു പോലെ തന്നെയാണ് മൗനരാഗത്തിനെയും ആരാധകർ നോക്കിക്കാണുന്നത്.

മൗനരാഗം പരമ്പരയിൽ കല്യാണി എന്ന വേഷം അഭിനയിക്കുന്നത് ഐശ്വര്യ ആണ്. തമിഴ് സീരിയലുകളിലെ നിറ സാന്നിധ്യമാണ് ഐശ്വര്യ. മലയാളം നല്ല പോലെ വഴങ്ങില്ല എങ്കിലും മികച്ച പ്രേക്ഷകപ്രീതി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്. തന്റെ പേരിലുള്ള ചില അക്കൗണ്ടുകൾ ഫേക്കാണെന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പറയുന്നത്. ഫെയ്ക്ക് അക്കൗണ്ടുകൾ സ്ക്രീൻഷോട്ട് എടുത്ത് താരം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*