“കിടപ്പറയിൽ ചെയ്യേണ്ടത് റോട്ടിലേക്ക് എത്തിയോ” സദാചാര കമെന്റുകളാൽ നിറഞ്ഞ് വെഡിങ് ഫോട്ടോഷൂട്ട്.. ചിത്രങ്ങൾ കാണാം.

വിവാഹത്തിന് ഒരുങ്ങുന്നതിന് മുമ്പേ സേവ് ദ ഡേറ്റ് പ്രീ പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടുകൾക്ക് പ്രമേയങ്ങളും പശ്ചാത്തലവും ആലോചിക്കുന്ന കാലമാണിത്. അതു കൊണ്ടു തന്നെയാണ് വിവാഹമെന്ന്  ആലോചിക്കുമ്പോൾ തന്നെ ഇത്തരം ഫോട്ടോഷൂട്ടുകൾ മനസ്സിലേക്ക് വരുന്നത്.

കാടും മലയും താണ്ടി കടലിലും കായലിലും പോയി ഫ്ലൈറ്റിലും  കപ്പലിലും ഒക്കെയാണ് ഇപ്പോൾ വെഡിങ് ഫോട്ടോഷൂട്ടുകൾ ആളുകൾ വെറൈറ്റി ആക്കുന്നത്. പശ്ചാത്തലത്തിലും പ്രമേയത്തിലും മാത്രമല്ല വേഷ വിധാനത്തിലേ  പുതുമ യിലൂടെയും ഫോട്ടോഷൂട്ടുകൾ വെറൈറ്റി ആക്കാനും വൈറൽ ആക്കാനുമുള്ള തിരക്കിലാണ് നവവധു വരന്മാരും പരിഷ്കൃത കുടുംബാംഗങ്ങളും അണിയറ പ്രവർത്തകരും.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരുപാട് ഫോട്ടോഷൂട്ടുകൾ ഉണ്ടായി.  ഒരുപാട് വിമർശനങ്ങൾ ഓരോ ഫോട്ടോഷൂട്ടുകൾക്കും  നേരിടേണ്ടി വന്നുവെങ്കിലും പുതിയ ഫോട്ടോഷൂട്ടുകൾ വരാതിരിക്കാറില്ല.

ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടിച്ച് ഏറ്റെടുത്ത ഫോട്ടോഷൂട്ട് കണ്ട് വിമർശകർക്കും സദാചാര ആങ്ങളമാർക്കും കണ്ണുതള്ളിയിരിക്കുകയാണ്. അത്രത്തോളം ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം അവ വൈറൽ ആവാനും സോഷ്യൽ മീഡിയ ഏറ്റെടുക്കാനും കാരണവും അത് തന്നെ.

റിച്വൽസ് വെഡിങ് ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കി വാഴുന്നത്. ചിത്രങ്ങളിൽ ഉള്ള നവവധു വരന്മാരുടെ അതീവ ഗ്ലാമറസ് ലുക്കാണ് വിമർശകരെ ക്ഷണിച്ചു വരുത്തുന്നത് എന്ന് തന്നെ വേണം പറയാൻ.

സംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് പല അർത്ഥത്തിലും പല വാക്കുകളിലൂടെയും പ്രതികരണങ്ങൾ ആയി വന്നു കൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികരണങ്ങൾ വരുന്നു എങ്കിലും ഭൂരിപക്ഷ പ്രതികരണങ്ങളും  വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ആണ്.   സംസ്കാരത്തിന്റെ മൂല്യം നഷ്ടപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നാണ് ഭൂരിഭാഗം പ്രതികരണങ്ങളുടെയും സാരം.

വിവാഹത്തിന് മാത്രമല്ല ഇപ്പോൾ ഫോട്ടോഷൂട്ട് പ്രചാരത്തിലുള്ളത്. എന്തിനും ഏതിനും ഇപ്പോൾ ഫോട്ടോഷൂട്ടിനാണ് പ്രാധാന്യം. വിവാഹത്തിനും പ്രസവത്തിനും പ്രസവത്തിനു മുമ്പും ശേഷവും തുടങ്ങി  ഫോട്ടോഷൂട്ട് ഇല്ലാത്ത ഒരു പരിപാടിയും മനുഷ്യ ജീവിതത്തിൽ ഇന്ന് കടന്നു പോകുന്നില്ല എന്നതാണ് ചുരുക്കം.  പക്ഷേ പലതും വിമർശനങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ് എന്ന് മാത്രം.

Rituals Wedding Company
Rituals Wedding Company

Be the first to comment

Leave a Reply

Your email address will not be published.


*