പുതിയ മേക്കോവറിൽ, കിടിലൻ ലുക്കിൽ അനാർക്കലി മരയ്ക്കാർ. സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

പുതിയ മേക്കോവറിൽ, കിടിലൻ ലുക്കിൽ അനാർക്കലി മരയ്ക്കാർ. സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ കാണാം.

ഈയടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട മലയാളി നടിയാണ് അനാർക്കലി മരയ്ക്കാർ. വിവാദമായ പരാമർശങ്ങളിലൂടെ താരം സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടാറുണ്ട്. തന്റെ അഭിപ്രായങ്ങൾ ആരുടെയും മുഖം നോക്കി പറയാറുള്ള നടിയാണ് അനാർക്കലി മരയ്ക്കാർ.

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഹാഷ് ടാഗ് ക്യാമ്പയിൻ ആയിരുന്നു #WehaveLegs. ഇതിലൂടെയും അനാർക്കലി മരയ്ക്കാർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

2016 ൽ ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അനാർക്കലി മരയ്ക്കാർ. അതിനുശേഷം മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് നായകനായി അഭിനയിച്ച വിമാനം എന്ന സിനിമയിലും, പാർവതി കേന്ദ്രകഥാപാത്രമായി എത്തിയ ആസിഫലി അഭിനയിച്ച ഉയരെ എന്ന സിനിമയിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്.

വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയും താരം സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാളി എന്ന പേരിൽ കഴിഞ്ഞ മാസം പുറത്തുവന്ന അനാർക്കലിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

കാളി ഫോട്ടോഷൂട്ടിന് ശേഷം ഉണ്ടായ വിവാദങ്ങൾക്ക് താരം നൽകിയ മറുപടി ഇങ്ങനെ, ” ചെയ്യുന്നത് തെറ്റാണെന്ന അറിവോടുകൂടി തന്നെയാണ് ഫോട്ടോ ഷൂട്ട് ചെയ്തത്. ഇനി ഈ പിഴവ് ആവർത്തിക്കില്ല ” എന്നായിരുന്നു താരത്തിന്റെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*