താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്, സ്വകാര്യ നിമിഷങ്ങൾ എന്തിനാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നത് : രോഷത്തോടെ ആരാധകന്റെ ചോദ്യം

അപർണ തോമസും ജീവയും  തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിച്ചത് കഴിഞ്ഞ ദിവസങ്ങളിലായാണ്. അതിന്റെ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ആണ് ജീവയേയും അപർണ്ണയെയും പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ മികവുള്ള പ്രേക്ഷകപ്രീതി നേടിയെടുക്കാൻ താര ദമ്പതികൾക്ക് സാധിച്ചിട്ടുണ്ട്.

അവതരണ മികവിലെ  വൈവിധ്യം കൊണ്ടും പരിപാടിയിൽ ഉടനീളം നീണ്ടു നിൽക്കുന്ന പോസിറ്റിവിറ്റി കൊണ്ടും വളരെ മികച്ച രീതിയിൽ പരിപാടി മുന്നോട്ടു കൊണ്ടുപോകുന്ന അവതാരകൻ എന്ന പ്രശസ്തി ജീവ നേടിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകൻ ആയിട്ടാണ് കരിയറിന് തുടക്കം. ഒട്ടും പ്രതീക്ഷിക്കാതെയാണ് സരിഗമപ കേരളത്തിന്റെ അവതാരകനായി സെലക്ഷൻ കിട്ടിയതും.

കൂട്ടുകാരന്റെ കൂടെ അവതാരകർക്ക് ഉള്ള ഓഡിഷനിൽ പങ്കെടുക്കുവാൻ കൂട്ടു പോയ ജീവക്കാണ് പക്ഷേ സെലക്ഷൻ കിട്ടിയത് എന്നാണ് ഇതിനെക്കുറിച്ച് ജീവ തന്നെ നേരത്തെ പറഞ്ഞിട്ടുള്ളത്. സ്വതസിദ്ധമായ സംസാര ശൈലിയാണ്  ജീവയെ മറ്റു അവതാരകരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ഇപ്പോൾ ഒരുപാട് പേരാണ് ജീവയെ ഇൻസ്റ്റാഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും  ഫോളോ ചെയ്യുന്നത്. അത്രത്തോളം പ്രേക്ഷകപ്രീതി നേടിയെടുക്കാൻ തന്റെ അവതരണ മികവുകൊണ്ട് ജീവക്ക് സാധിച്ചിട്ടുണ്ട്. അവതാരകയും മോഡലുമായ നടിയുമാണ് ജീവയുടെ ഭാര്യ അപർണ തോമസ്.

ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള പ്രണയാർദ്രമായ നിമിഷങ്ങളാണ് അഞ്ചാം വിവാഹ വാർഷികത്തിന് സ്പെഷ്യൽ ഫോട്ടോ ഷൂട്ടിംഗ് കൺസെപ്റ്റ് ആയി ജീവയും അപർണയും ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ അതിമനോഹരമായി പകർത്താനും അവർക്ക് സാധിച്ചിട്ടുണ്ട്. ജിപ്സൺ ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

ഭാര്യയെ എടുത്തുയർത്തി നിൽക്കുന്ന ജീവയുടെ പിന്നിൽ നിന്ന് പകർത്തിയ ഒരു ചിത്രം അഞ്ചാം വിവാഹ വാർഷികത്തിൽ പങ്കുവെച്ച ചിത്രങ്ങളിൽ മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ഹൈലൈറ്റ് ആയി കാണുന്നത് അപർണ്ണയുടെ കാലുകൾ ആണ്. ഇതിനെ തമാശ രൂപേണ ജീവ കുറിച്ചത് ഇങ്ങനെയാണ് “കുഞ്ഞിക്കാലുകളില്ല, കുറച് വലിയ കാൽ ആണ്”

വളരെ നല്ല പ്രതികരണമാണ് ഇവർ പങ്കുവെച്ച ഓരോ ചിത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റ് പറഞ്ഞവരും ഒരുപാടുണ്ട്. നെഗറ്റീവ് കമന്റ് ഇട്ട അവർക്ക് മറുപടി നൽകാൻ ജീവ ശ്രമിച്ചിരുന്നു എന്ന് പറയുന്നതിനൊപ്പം നെഗറ്റീവ് കമന്റ്റ് പറഞ്ഞ് ആർക്കെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്നും ജീവ പറയുന്നുണ്ട്.

‘സ്വകാര്യ നിമിഷങ്ങളാണ് പങ്കുവെച്ചതെന്നും ജീവ മാന്യനാണെന്നായിരുന്നു കരുതിയത്, ഇത്തരം നിമിഷങ്ങള്‍ പങ്കുവെക്കുന്നത് ശരിയല്ലല്ലോ എന്ന് ചോദിച്ചവരും കുറവല്ല. ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കു വെച്ച് കണ്ടാൽ നിങ്ങളെ വെറുക്കും എന്നുള്ള കമന്റുകളും ഫോട്ടോകൾക്ക് താഴെ ഉണ്ടായിരുന്നു എന്നാണ് അപർണ പറഞ്ഞത്.

തന്റെ വസ്ത്ര ധാരണ രീതിയെ കുറ്റപ്പെടുത്തുന്നവർ ഉണ്ട് എന്നും അപർണ പറയുന്നു. അവരോട് തനിക്ക് പറയാനുള്ളത് തനിക്ക് കംഫർട്ട് ആയ ഡ്രസ്സ് ഞാൻ ധരിക്കും അതിന് ആര് എന്തു പറഞ്ഞാലും കുഴപ്പം യാതൊരു കുഴപ്പവുമില്ല എന്നാണെന്നും അപർണ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*