മലയാളികളുടെ പ്രിയനടി പൂജിത മേനോന് കിട്ടിയ എട്ടിന്റെ പണി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് താരം.

മലയാളികളുടെ പ്രിയനടി പൂജിത മേനോന് കിട്ടിയ എട്ടിന്റെ പണി. സോഷ്യൽ മീഡിയയിലൂടെ പുറത്ത് പറഞ്ഞ താരം.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയും അവതാരകയുമാന് പൂജിത മേനോൻ. സിനിമയിലെ അഭിനയത്തെക്കാളും താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് അവതാരക വേഷത്തിലാണ്. തന്റെ അവതരണശൈലി കൊണ്ട് ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന് ലോക്കഡോൺ കാലത്തിൽ കിട്ടിയ പണിയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുള്ളത്. മാസ്ക് വെക്കാതെ പുറത്തുപോയ നടിക്കെതിരെ പോലീസുകാർ ചുമത്തിയ ഫൈൻ ആണ് വിഷയം.

മാസ്ക് വെക്കാതെ പുറത്തിറങ്ങിയ നടി പൊലീസിന്റെ കയ്യിൽ പെടുകയായിരുന്നു. നിയമം എല്ലാവർക്കും ബാധകം എന്ന രൂപത്തിൽ നടിക്കെതിരെ മാസ്ക്ക് ധരിക്കാത്തതിന്റെ പേരിൽ ഫൈൻ ചുമത്തുകയായിരുന്നു. താരം അത് സന്തോഷത്തോടുകൂടി സ്വീകരിക്കുകയായിരുന്നു.

ശേഷം ഈ അനുഭവത്തെ തന്റെ ആരാധകരോട് സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുകയുണ്ടായി. മാസ്ക് ധരിക്കുന്നതിന്റെ ബോധവൽക്കരണത്തെ കുറിച്ചുള്ള ഉപദേശം ആയിരുന്നു വീഡിയോയിൽ.

ഞാൻ ചെയ്തതുപോലെ ആരും ചെയ്യരുത് മാസ്ക് എല്ലാവരും നിർബന്ധമായും ധരിക്കണം എന്നൊക്കെയായിരുന്നു താരം വീഡിയോയിൽ പറഞ്ഞു വരുന്നത്. പോലീസിനെ എത്ര സോപ്പിട്ട് നോക്കിയിട്ടും ഫലമുണ്ടായിട്ടില്ല, 200 രൂപ ഫൈൻ നിർബന്ധപൂർവ്വം അടക്കേണ്ടി വന്നു എന്നും താരം പറയുന്നുണ്ട്.

നി കൊ ഞാ ചാ എന്ന സിനിമയിലൂടെയാണ് പൂജിത മലയാള സിനിമയിൽ അരങ്ങേറുന്നത്. ചിൽഡ്രൻസ് പാർക്ക് ആണ് താരം അവസാനമായി അഭിനയിച്ച സിനിമ. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ ചാനലുകളിലും താരം അവതാരകയായി തിളങ്ങിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*