എന്റമ്മോ 😳 ഇതെന്തിന്റെ കുഞ്ഞാണോ ആവോ 🙏 അമ്പരപ്പിച്ച് സാമന്തയുടെ വർക്ക്‌ ഔട്ട്‌ വീഡിയോ

ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമായി പ്രശസ്തിയാർജ്ജിച്ച താരമാണ് സാമന്ത. തെലുങ്കിലും തമിഴിലുമായി ഒരുപാട് ചിത്രങ്ങളിലൂടെ മികവുറ്റ അഭിനയ വൈഭവം കാഴ്ചവെച്ച ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ളയാളാണ് താരം. തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെയായി താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്.

ഇതിനിടയിൽ പ്രേക്ഷകരെ സങ്കടത്തിൽ ആഴ്ത്തിയ തനിക്ക് കോവിഡ് പോസിറ്റീവായ വാർത്ത താരം തന്നെ പങ്കുവെച്ചിരുന്നു. ഹോസ്പിറ്റൽ ചികിത്സയ്ക്കു ശേഷം പരിപൂർണ്ണമായി രോഗം ഭേദമായി എന്ന സന്തോഷ വാർത്തയും താരം തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്.

തമിഴ് സിനിമകളിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്. പക്ഷേ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അഭിനയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് തെന്നിന്ത്യൻ താര സുന്ദരികളുടെ കൂട്ടത്തിൽ മുൻ നിരയിലാണ് സാമന്ത.

ശരീര സൗന്ദര്യവും ആരോഗ്യവും നന്നായി പരിപാലിക്കുന്ന താരമാണ് സാമന്ത. ഇപ്പോൾ താരത്തിന്റെ വർക്കൗട്ട് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജിമ്മിൽ നിന്നും പുറത്തുവന്ന് പുൽത്തകിടിയിൽ വ്യായാമം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ശരീരം വ്യായാമത്തിനു നോട് നന്നായി വഴങ്ങുന്നതായി വീഡിയോയിൽ കാണാം.

പൂർണമായും സസ്യാഹാരം കഴിക്കുന്നവർക്ക് പെർഫോമൻസ് ലെവൽ കൂട്ടാമെന്നും മസിൽ നിർമ്മാണം അവരിൽ എളുപ്പമായിരിക്കും എന്നൊക്കെയാണ് സാധാരണ ധാരണ. പക്ഷേ ഈ മിഥ്യാധാരണ തിരുത്തി ക്കുറിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നാണ് വീഡിയോ കൂടെ താരം കുറിച്ചത്.

താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. വർക്കൗട്ട് തുടങ്ങി രണ്ടാമത്തെ ദിവസമാണ് താരം വീഡിയോ പങ്കുവെക്കുന്നത് എന്നും താരം തന്നെ പറയുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായി.

തമിഴിലും തെലുങ്കിലുമായി ഒരുപാട് തിരക്കുള്ള താരമാണ് സാമന്ത. ഇപ്പോൾ സിനിമകൾക്ക് പുറമെ വെബ്സീരീസിലും താരം അഭിനയിക്കുന്നുണ്ട്. മനോജ് ബാജ്പേയി നായകനായ സൂപ്പർ ഹിറ്റ് ഹിന്ദി വെബ് സീരീസ് ആയ ഫാമിലി മാന്റെ രണ്ടാം സീസണിൽ ആണ് താരം അഭിനയിക്കുന്നത്. ഈ വെബ്സീരീസ് കൂടാതെ 2 തമിഴ് ചിത്രങ്ങളിലും സാമന്ത ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

നാല് ഫിലിം ഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ച താരം ഇന്ന് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടികളിൽ ഒരാളാണ്. കൊമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് താരം അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*