അമ്പലത്തിനു മുമ്പിൽ അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട്.. ഫോട്ടോഗ്രാഫർക്കും മോഡലിനുമെതിരെ ഹിന്ദു സേവ കേന്ദ്രം

ഇത് വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളുടെ കാലമാണ്. എല്ലാ കാര്യങ്ങളിലും വ്യത്യസ്തതയും പുതുമയും തേടുന്ന മലയാളികൾക്ക് ഫോട്ടോഷൂട്ടിന് പശ്ചാത്തലത്തിലും പ്രമേയത്തിലും വേഷവിധാനങ്ങളിലും വ്യത്യസ്ത തേടാൻ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അതിന്റെ യാഥാർത്ഥ്യങ്ങളാണ് ഇതു വരെയും സമൂഹ മാധ്യമങ്ങളിൽ നിന്ന് കാണാൻ കഴിഞത്.

കാടും മലയും താണ്ടി ഫ്ലൈറ്റിലും കപ്പലിലുമായി ഓരോരുത്തർ ഫോട്ടോ ഷൂട്ട് നടത്തുന്നു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചൂടോടെ ചർച്ച ചെയ്യുന്നത് ദൂരെയൊന്നും പോയി എടുത്ത ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അല്ല. ഇതുവരെ ഉള്ളതിൽ നിന്ന് വ്യത്യസ്തമാണ് എന്നത് ഉറക്കെ പറയുക തന്നെ വേണം. അത്രത്തോളം വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് അവർ ഫോട്ടോക്ക് വേണ്ടി തയ്യാർ ചെയ്തത്.

ഫോട്ടോഷൂട്ടുകൾക്ക് പുതുമയും വ്യത്യസ്തതയും എല്ലാമുണ്ടെങ്കിലും പ്രതികരണങ്ങൾ എപ്പോഴും നെഗറ്റീവ് ആകാറുണ്ട്. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും തരംഗമായ ചർച്ചകൾ ഉടലെടുക്കുകയും ചെയ്യാറുണ്ട്. ഇപ്രാവശ്യം സദാചാര ആങ്ങള മർക്കും അമ്മാവൻമാർക്കും ഇരിക്കപ്പൊറുതി കൊടുക്കാത്ത തരത്തിലാണ് ഫോട്ടോഷൂട്ട് അണിയറപ്രവർത്തകർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മോട്ടീവ് പിക്സ് സ്റ്റുഡിയോ മാനേജ്മെൻറ് എന്ന മീഡിയ ഹൗസ് ആണ് ഫോട്ടോഷൂട്ടിന്റെ അണിയറപ്രവർത്തകർ. അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾക്ക് വളരെയധികം പ്രതികരണങ്ങൾ ലഭിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇത് പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങിയില്ല എന്നതാണ് വ്യത്യാസം.

മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തിയിരിക്കുന്നു എന്ന പരാതിയാണ് പ്രതികരണങ്ങളിൽ ഉയർന്നു കേട്ടത്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ സദാചാര വാദികൾ ഇവർക്കെതിരെ നിയമപരമായി മുന്നേറുകയാണ് ഉണ്ടായത്.

കാരണം പശ്ചാത്തലം അല്പം വ്യത്യാസമാണ്. അമ്പലത്തിന്റെ മോഡലിലാണ് സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. അതിനപ്പുറം അതീവ ഗ്ലാമറസ് ലുക്കാണ് ഫോട്ടോയുടെ ഹൈലൈറ്റ്. ഇതുകൊണ്ടാണ് ഫോട്ടോഷൂട്ട് മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്നും മതാചാരങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രമേയം എന്നുമെല്ലാം പ്രതികരണങ്ങൾ വരാൻ കാരണം.

സ്റ്റുഡിയോ മാനേജ്മെന്റ് കമ്പനിക്കും ഫോട്ടോഗ്രാഫർക്കും മോഡലായി നിന്ന പെൺകുട്ടിക്കും എതിരെയാണ് പരാതികൾ. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം ചർച്ചയാവുകയും അതിനോടൊപ്പം അണിയറ പ്രവർത്തകർക്കെതിരെ പരാതി കൂടി ആയപ്പോൾ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഫോട്ടോഷൂട്ടുകൾ നീക്കം ചെയ്തതോടെ സദാചാരവാദികൾക്ക് ആരവമാണ്. ഇത്തരത്തിൽ ഇനിയും എന്തെങ്കിലും മോശപ്പെട്ട തരത്തിലുള്ള ഫോട്ടോഷൂട്ടുകളും മറ്റും കണ്ടാൽ നിയമപരമായി മുന്നേറുകയാണ് നല്ല മാർഗമെന്ന് അവർക്ക് മനസ്സിലായത് പോലെയുണ്ട്. ഇത് ഒരു മാതൃകയായി എടുക്കണം എന്നാണ് അവരുടെ പ്രതിജ്ഞ.

Be the first to comment

Leave a Reply

Your email address will not be published.


*