ഫിറോസ് 35000 രൂപയുടെ T-Shirt ഇട്ടു എന്ന കഥ മെനഞ്ഞവർക്ക് മുഖത്തടിച്ച മറുപടിയുമായി ഫിറോസ് ലൈവിൽ

കേരളത്തിലങ്ങോളമിങ്ങോളം സുപരിചിതനായ ചാരിറ്റി പ്രവർത്തകനാണ് ഫിറോസ് കുന്നുംപറമ്പിൽ. ഒരുപാട് പേർക്കാണ് ഫിറോസ് കുന്നുംപറമ്പിൽ ആശ്വാസമായിരിക്കുന്നത്. അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളുടെ വില മനസ്സിലാക്കി കൂടെ നിന്ന് കരുത്തു പകർന്നു സഹായിക്കുന്നവർ ഏറെയുണ്ട്.

നന്മ ചെയ്യുന്നവർക്ക് ശത്രുക്കളും ഉണ്ടാകും എന്ന് പറയുന്നത് വെറുതെ ഒന്നുമല്ല. ഫിറോസ് കുന്നുംപറമ്പിലിന്റെ ഇതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ തന്നെ ഒരുപാട് വിമർശനങ്ങളും കുത്തു വാക്കുകളും പരിഹാസങ്ങളും അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. വ്യക്തിപരമായി പോലും അധിക്ഷേപിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ വൈറലാകുന്നത് അദ്ദേഹം ലൈവിൽ വന്നപ്പോൾ ധരിച്ച ടീഷർട്ടിന്റെ വിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളും അതിനുള്ള മറുപടിയുമാണ്. കഴിഞ്ഞദിവസം ഫിറോസ് കുന്നംപറമ്പിൽ ലൈവിൽ വന്നപ്പോൾ പ്രമുഖ ലക്ഷ്വറി ബ്രാൻഡ് ആയ ഫെന്‍ഡി (fendi)യുടെ ടീഷർട്ട് ആണ് ധരിച്ചിരുന്നത്. ഇതിന്റെ വിലയുമായി ബന്ധപ്പെട്ടാണ് ആരോപണമുയർന്നിരിക്കുന്നത്.

ലൈവിൽ വന്നപ്പോൾ വിലകൂടിയ ടീ ഷർട്ട് ധരിച്ചു എന്നും അതിന് 500 ഡോളർ അഥവാ മുപ്പത്തി അയ്യായിരം രൂപയെങ്കിലും വില വരും എന്നുമാണ് ആരോപണമുയർന്നിരിക്കുന്നത്. പ്രമുഖ കഥാകൃത്ത് റഫീഖ് തറയിലാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്.

ഇതിന് വ്യക്തമായ മറുപടി നൽകുകയാണ് ഫിറോസ് കുന്നുംപറമ്പിൽ വെറുതെ ഒരു വാക്കാലുള്ള മറുപടി അല്ല. ടീഷർട്ടിന്റെ വിലയുള്ള ബിൽ അടക്കം തെളിവായി നിരത്തി കൊണ്ടാണ് അദ്ദേഹം ആരോപണത്തിന് മറുപടി പറയുന്നത്. ടീഷർട്ടിന് ദുബായിലെ 30 രൂപയാണ് വില എന്നാണ് ഫിറോസ് ലൈവിൽ പറഞ്ഞത്.

ടീഷർട്ട് വാങ്ങാനായി ദുബൈയിലെ കടയിലേക്ക് പോകുമ്പോൾ കയ്യിൽ ഉണ്ടായിരുന്നത് സുഹൃത്ത് തന്ന 1000 രൂപ മാത്രമായിരുന്നു എന്നും ടീഷർട്ടിന് വില ദുബൈയിലെ 30 രൂപയാണെന്നും ആണ് ഫിറോസ് കുന്നുംപറമ്പിലിന്റെ വാക്കുകൾ. ഇതിന് അദ്ദേഹം ബില്ല് തെളിവായി കാണിക്കുന്നുമുണ്ട്.

ഒരുപാട് പേരാണ് അദ്ദേഹത്തിന്റെ ലൈവിന് താഴെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുള്ളത്. എന്തെങ്കിലുമൊന്ന് കാണുമ്പോഴേക്ക് വിമർശനവുമായി രംഗത്ത് വരാതെ ഇത്തരം ടീഷർട്ടുകൾ 500 രൂപക്കും കിട്ടും എന്നും ആരെങ്കിലും സമ്മാനിച്ചത് ആയിരിക്കും എന്ന നല്ല രൂപത്തിൽ ചിന്തിക്കാം എന്ന കമന്റ് ആയി രേഖപ്പെടുത്തിയ ഫിറോസ് കുന്നുംപറമ്പിൽ സ്നേഹിതരും കൂട്ടത്തിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*