അമ്പലഫോട്ടോഷൂട്ട് കണ്ട് വികാരം വ്രണപ്പെട്ടവർ ഫോട്ടോ എടുത്തവന്റെ പ്രൊഫൈലും കൂടി ഒന്ന് എടുത്തു നോക്കണം… ദീപ നിഷാന്ത്

ക്ഷേത്രത്തിന്റെ മോഡലിൽ പശ്ചാത്തലം ഒരുക്കി അതീവ ഗ്ലാമറസ് ലുക്കിൽ ഫോട്ടോ ഷൂട്ട് നടത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ക്ഷേത്രമാണ് പശ്ചാത്തലം എന്നുള്ളതു കൊണ്ട് തന്നെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് എന്ന പരാതിയും ഉയർന്നിരുന്നു.

പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോഷൂട്ട് തരംഗമായി പ്രചരിപ്പിക്കുവാനും വലിയ വാതിൽ പ്രതികരണങ്ങൾ ഉണ്ടാകാനും കാരണം മതവികാരത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ടിന് കണ്ടന്റ് എന്നുള്ളതു കൊണ്ട് തന്നെയാണ്. സ്റ്റുഡിയോ കമ്പനിക്കും ഫോട്ടോഗ്രാഫർക്കും മോഡലായ പെൺകുട്ടിക്കുമെല്ലാം എതിരെ പരാതി നൽകിയിരുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ്. വലതുപക്ഷ/ ബിജെപി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫർ ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നിലെന്നാണ് ദീപാ നിശാന്ത് തന്റെ കുറിപ്പിലൂടെ ആരോപിക്കുന്നത്. താൻ എഴുതിയ വിഷയങ്ങൾക്ക് തെളിവുകൾ എന്നോണം ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻഷോട്ടുകളും ദീപാ നിശാന്ത് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.

ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ വായിക്കാം:

ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണർന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താൽ രാഷ്ട്രീയം പറയാനില്ലാത്തവർ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണർത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണർന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയിൽ കൊണ്ടിടാനുള്ള പരിപാടിയിൽ വീണു പോവരുത്. ഫോട്ടോയെടുത്തവൻ്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാൻ…

Be the first to comment

Leave a Reply

Your email address will not be published.


*