സിനിമയിൽ നായകനായി മാസ് ആവാൻ രജിത് കുമാർ ഒപ്പം ഷിനു ശ്യാമളൻ : പോസ്റ്റർ

രജിത് കുമാറിന്റെ സ്വപ്നസുന്ദരി ഡോക്ടർ ഷിനു ശ്യാമളൻ. ബുള്ളറ്റ് ഓടിക്കുന്ന രാജകുമാറിന്റെ മാസ് പോസ്റ്ററിനോടൊപ്പം, നായികയുടെ പേരും പുറത്തു വിട്ടു.

ഡോക്ടർ രജിത് കുമാറിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. രജിത്കുമാരനോട് ആരാധനമൂത്ത് ഫാൻസ് അസോസിയേഷൻ വരെ കേരളത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. ബിഗ് ബോസ് ലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് ഡോക്ടർ രജിത് കുമാർ.

ഡോക്ടർ രജിത് കുമാർ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന സ്വപ്നസുന്ദരി എന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് ബുള്ളറ്റ് ഓടിക്കുന്ന രജിത്കുമാറിന്റെ മാസ്സ് പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

സിനിമയിൽ നായികയായി അഭിനയിക്കുന്നത് ആരെന്ന് ഇതുവരെ പുറത്തു വന്നിരുന്നില്ല. പക്ഷേ ഇപ്പോൾ കിട്ടിയ വാർത്ത ഡോക്ടർ ഷിനു ശ്യാമളൻ ആണ് രജിത് കുമാറിന്റെ സ്വപ്നസുന്ദരി യിലെ നായിക വേഷം അഭിനയിക്കുന്നത് എന്നാണ്. പ്രത്യേകത എന്തെന്നുവെച്ചാൽ ഇരുവരുടെയും ആദ്യത്തെ സിനിമയാണ് സ്വപ്നസുന്ദരി.

സ്വപ്ന സുന്ദരി സംവിധാനം ചെയ്യുന്നത് കെ.ജെ. ഫിലിപ്പാണ്. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നു. സിനിമയിൽ ജമന്തി എന്ന കഥാപാത്രമാണ് ഷിനു ശ്യാമളൻ അവതരിപ്പിക്കുന്നത്.

രജിത് കുമാർ ആർമി ഫാൻസ് അസോസിയേഷൻ ഒക്കെ ഉള്ള സ്ഥിതിക്ക് ചിത്രം ഏതു വരെ വിജയിക്കുമെന്ന് മലയാളികൾ ഉറ്റുനോക്കുകയാണ്. എന്തായാലും ആരാധകർ കട്ട വെയിറ്റിംഗ് ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*