“കുളിക്കാറില്ലേ” എന്ന് ചോദിച്ചവർക്കായ് ബാത്ത് ടബ്ബിൽ ഫോട്ടോസ് പങ്കു വെച്ച് പേർളി മാണീ

ഡി ഫോർ ഡാൻസ് എന്ന മലയാള ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകളിലൂടെ പ്രശസ്തിയാർജ്ജിച്ച താരമാണ് പേളി മാണി. ഇന്ത്യൻ വീഡിയോ ജോക്കി എന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും പ്രേക്ഷകപ്രീതി നേടിയ താരത്തിന്റെ  പുതിയ വിശേഷങ്ങൾ എപ്പോഴും ആരാധകർ എടുക്കാറുണ്ട്.

2010ൽ  നടന്ന ബിഗ് ബോസ് സീസണിലെ പരിചയത്തിനു ശേഷമാണ് പേളി മാണിയും ശ്രീനിഷും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദമ്പതികൾക്ക് ആരാധകരും ഫോളോവേഴ്സും ഏറെയാണ്. അതുകൊണ്ടുതന്നെ പേളി മാണി  പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി ആകാറുണ്ട്.

പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേകം സമയം കണ്ടെത്തുന്നവരാണ് പേളിമാണിയും ശ്രീനിഷും. പേളി മാണി ഗർഭിണിയാണെന്ന വിശേഷം പങ്കുവെച്ചതിനു ശേഷം ഉണ്ടാകുന്ന ചെറിയ ചെറിയ സന്തോഷങ്ങൾ പോലും അവർ ഫോട്ടോകളും വിശേഷങ്ങളും ആയി  പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഗർഭകാല അവസ്ഥയിൽ ശ്രീനിഷ് തന്നെ നന്നായി പരിപാലിക്കുന്നുണ്ട് എന്നും ഒരു കുഞ്ഞിനെ പ്പോലെയാണ് കെയർ ചെയ്യുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രീനിഷ് ശ്രമിക്കുന്നുണ്ട് എന്നെല്ലാം പേളിമാണി വളരെ സന്തോഷപൂർവ്വം പ്രേക്ഷകരുമായി സംവദിച്ചിരുന്നു.

ഇപ്പോൾ വൈറലാകുന്നത് പേളിമാണി പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. കേളി പേളി എന്ന ഓമനപ്പേരിൽ പലയിടത്തും പേളിമാണി വിളിക്കപ്പെടാറുണ്ട്. താരത്തോട് ആരാധകർ വളരെ സ്നേഹത്തോടെ കുളിക്കാറില്ലേ  എന്ന് തമാശ രൂപേണ  ചോദിക്കാറുണ്ട്. ഇതിനുള്ള മറുപടിയുമായാണ് ഇപ്പോൾ പേളി മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.

പേളി മാണിയുടെ മുടി തന്നെ വ്യത്യസ്തമാണ്. മുടിയിലൂടെ പേളി മാണിയെ ഓർക്കുന്നവർ കുറവല്ല. കുളി കഴിഞ്ഞാൽ ഒന്ന് കാറ്റു തട്ടി ഉണങ്ങിയാൽ പിന്നെ പാറിപ്പറന്നു കിടക്കുന്ന മുടിയുടെ പ്രകൃതം അങ്ങനെ ആയതു കൊണ്ടാണ് പേളി മാണിയോട് കുളിക്കാറില്ലേ  എന്ന ചോദ്യം ആരാധകർക്ക് പതിവായി ചോദിക്കേണ്ടി വരുന്നത്.

ഗൃഹലക്ഷ്മി മാസികയുടെ ഫോട്ടോഷൂട്ട് ചിത്രം ആണ് പേളി മാണി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. കുളിച്ചില്ലേ എന്ന് പതിവായി ചോദിച്ചു കൊണ്ടിരിക്കുന്ന ആരാധകർക്കുള്ള ഒരു പുത്തൻ ഫോട്ടോഷൂട്ട് മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*