“സ്വന്തം ഭാര്യയില്‍ അയാള്‍ സംതൃപ്തനല്ല. ആര്‍ക്കും അവനൊപ്പം കൂടാം.” ശല്യം ചെയ്ത യുവാനിനെതിരെ അയച്ച മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു പൊട്ടിത്തെറിച്ചു സാധിക വേണുഗോപാൽ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും  ഷോർട്ട് ഫിലിമുകളിലൂടെയും പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന താരമാണ് സാധിക വേണുഗോപാൽ. ഇതിനപ്പുറം ഫോട്ടോഷൂട്ടിലും മോഡലിങ്ങിലും എല്ലാം താരം സജീവമാണ്. ഇത്തരത്തിൽ എല്ലാ മേഖലകളെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന താരങ്ങൾ  കുറവാണ്.

ഗ്ലാമറസ് വേഷങ്ങളിൽ പ്രേക്ഷകർക്കു മുന്നിൽ എത്താൻ ഒരു മടിയും കാണിക്കാത്ത താരത്തിന് ഒരുപാട് വിമർശനങ്ങൾ ഇതിനോടകം കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ വിമർശനങ്ങളെല്ലാം അതിന്റെതായ രീതിയിൽ കാണാൻ താരത്തിന് എപ്പോഴും സാധിക്കാറുണ്ട്. അതുതന്നെയാണ് സാധികയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും.

സമൂഹ മാധ്യമങ്ങളിൽ എന്നും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പ്രേക്ഷകരുമായി താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലും താരം അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതിനപ്പുറം തനിക്ക് നേരെ വരുന്ന അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും  മറുപടി പറയുന്നതിനും താരം മുൻപന്തിയിലുണ്ട്.

താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. നാടൻ എന്നോ മോഡേൺ എന്നോ ഗ്ലാമറസ് എന്നോ വേഷങ്ങളിൽ വ്യത്യാസമില്ലാതെ എല്ലാ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. സ്റ്റാർ മാജിക് എന്ന പരിപാടിയിലും താരം സജീവ സാന്നിധ്യമാണ്.

ഇപ്പോൾ വൈറലാകുന്നത് താരത്തിന് തുടർച്ചയായി മോശമായ മെസ്സേജ് അയച്ച കിഷോർ എന്ന വ്യക്തിയുടെ മെസേജുകളുടെ സ്ക്രീൻഷോട്ട് നൊപ്പം അയാളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ്. തന്നെ ആവശ്യമില്ലാതെ വിമർശിക്കുന്നവരോട് താരമെന്നും കടുത്ത നിലപാട് സ്വീകരിക്കുന്ന കൂട്ടത്തിലാണ്.

തനിക്ക് തുടർച്ചയായി മോശപ്പെട്ട മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കും മെസേജുകളുടെ സ്ക്രീൻ ഷോട്ടും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ കൂട്ടത്തിൽ അവന്റെ ഭാര്യയില്‍ അയാള്‍ സംതൃപ്തനല്ലായെന്നും ആര്‍ക്കും അവനൊപ്പം കൂടാം, പണം അവനൊരു പ്രശ്‌നമേയല്ല സാധിക കുറിച്ചിരിക്കുന്നു.

താരത്തിന് ഈ ഫേസ്ബുക്ക് പോസ്റ്റിന് കിഷോർ തന്നെ മറുപടിയും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്. ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്. പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല. 212.102.63.12 London,185.217.68.138 Romania ഈ കാണുന്ന ip അഡ്രസ്സില്‍ നിന്നും എന്റെ ഫേസ്ബുക്കില്‍ ആരോ കയറുന്നുണ്ട്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. അവര്‍ക്കു നിയമപരമായി പോകാം. എന്നാണ് കിഷോർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സാധിക വേണുഗോപാൽ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന് മറുപടി നൽകിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*