അഭിനയം നിർത്തി ഉത്തമ കുടുംബിനിയായി സജിതാ.. ഭർത്താവും കുഞ്ഞുമൊത്തുള്ള ഫോട്ടോസ് പങ്കുവെച്ച് താരം..

സജിതാ ബേട്ടി അഭിനയ രംഗത്തേക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നു എന്നുള്ള തരത്തിലാണ് പുതിയ വാർത്തകൾ വരുന്നത്.

കഴിഞ്ഞ മൂന്നു വർഷങ്ങളായി സജിതാ ബേട്ടി അഭിനയ രംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു. തന്റെ മകൾക്ക് ഇപ്പോൾ മൂന്നു വയസ്സായി പ്രായം. അവളുടെ വളർച്ചാ ഘട്ടങ്ങൾ ആസ്വദിക്കാൻ അഭിനയരംഗം ഒരു തടസ്സമാകും എന്ന് തോന്നിയതുകൊണ്ട് ആയിരിക്കണം അഭിനയത്തിൽ നിന്ന് പിന്മാറിയിരുന്നത്.

ഇസ ഫാത്തിമ എന്നാണ് സജിത ബേട്ടി തന്റെ മകൾക്ക് നൽകിയിരിക്കുന്ന പേര്. ഇപ്പോൾ മകൾ മൂന്ന് വയസ്സിലേക്ക് കടന്നിരിക്കുന്നു എന്നാണ് താരം പറയുന്നത്. കുറച്ചു കാലം സജിത ബേട്ടി ബിസിനസുകാരനായ ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. ഭർത്താവ് എന്തിനും കൂടെ നിൽക്കുന്ന ആളാണ് എന്നും സിനിമയിലേക്ക് തിരിച്ചു വരുമെന്നും കുറച്ചു മുൻപേ നടന്ന ഒരു അഭിമുഖത്തിൽ സജിത ബേട്ടി വ്യക്തമാക്കിയിരുന്നു.

ബാലതാരമായി ബിഗ് സ്ക്രീനിലേക്ക് അവതരിച്ച് തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. മൂന്നു വർഷത്തോളമായി സിനിമാ അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്നു എങ്കിലും സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് സജിത ബേട്ടിയെ പല പ്രേക്ഷകരും നോക്കിക്കാണുന്നത്. അത്രത്തോളം പ്രേക്ഷകർക്കിടയിൽ ആഴ്ന്നിറങ്ങി ചെല്ലാൻ സജിത ബേട്ടിയുടെ അഭിനയ മികവിന് സാധിച്ചിട്ടുണ്ട്.

ബാലതാരമായി അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്ന സമയത്തുള്ള അതേ കുട്ടിത്തവും നിഷ്കളങ്കതയും ആത്മാർഥതയും സജിത ബേട്ടി ഇന്നും അഭിനയത്തോട് കാണിക്കുന്നു എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പലതരത്തിലുള്ള വേഷത്തിൽ ഒരുപോലെ തിളങ്ങാൻ സജിത സാധിച്ചതും പ്രേക്ഷകപ്രീതി നിലനിൽക്കുന്നതും അതുകൊണ്ടു തന്നെയാണ്.

2012 ലാണ് സജിതാ ബേട്ടിയുടെ വിവാഹം നടക്കുന്നത് ഗർഭിണിയായിരിക്കുമ്പോൾ പോലും അഭിനയരംഗത്ത് നിന്ന് താരം വിട്ടു നിന്നിട്ടില്ല. അപ്പോഴും സജീവമായി പ്രേക്ഷകരുമായി സംവദിക്കാനും അഭിനയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. വില്ലത്തി വേഷങ്ങളിലൂടെയാണ് ഏറ്റവും കൂടുതൽ സജിത ബേട്ടി ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

ഗ്ലാമർ വേഷങ്ങളിലൂടെയും താരം ശ്രദ്ധേയമായിരുന്നു പക്ഷേ അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്നതിനുശേഷം പർദ്ദ ധരിച്ച് അല്ലാത്ത ഫോട്ടോഷൂട്ട് പോലും താരം പുറത്തു വിട്ടിട്ടില്ല. എന്നാൽ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പുതിയ ഫോട്ടോഷൂട്ട് പുറത്തു വന്നിരിക്കുന്നത്.

ഭർത്താവ് ഷമാസിനും മകൾ ഇസക്കും ഒപ്പമുള്ള കുടുംബ ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. പതിവിനു വിപരീതമായി സൽവാറിൽ ആണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഒരുപാട് നാളുകളായി പുറത്തുവരുന്ന ഫോട്ടോകളിൽ എല്ലാം പർദ്ദ ആയിരുന്നു താരത്തിന്റെ വേഷം.

സൽവാറിലും മൊഞ്ചത്തി ആയി എത്തിയ പുതിയ ഫോട്ടോകൾ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*