ദീപാവലി ഫോട്ടോഷൂട്ടിൽ തിളങ്ങി “ഉപ്പും മുളക്”ലെ സ്വന്തം പൂജ 😍👌

ടെലിവിഷൻ പരമ്പരകൾക്ക് പുതിയ ഒരു മുഖച്ഛായ നൽകിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഉപ്പും മുളകിലേക്ക് പുതിയതായി വന്ന താരമാണ് അശ്വതി നായർ. പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അശ്വതിയുടെ അരങ്ങേറ്റം.

ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ടുതന്നെ അശ്വതി നായർക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. അത്രത്തോളം അഭിനയ വൈഭവവും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളും ആണ് താരം കാഴ്ചവയ്ക്കുന്നത്. മുടിയന്റെ പെയർ കഥാപാത്രം ആയാണ് അശ്വതി നായർ പരമ്പരയിലേക്ക് എത്തിയത്.

അഭിനയ മേഖലയിൽ ഒരു നല്ല ഭാവിയുള്ള അശ്വതി നായർ തന്റെ കരിയർ ആരംഭിക്കുന്നത് വീഡിയോ ജോക്കി ആയാണ്. സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരിക്കെയാണ് ഉപ്പും മുളകിലേക്ക് താരത്തിന് അവസരം ലഭിക്കുന്നതും പ്രേക്ഷകരുടെ പ്രിയങ്കരിയായി പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി പരമ്പരയിൽ നിന്ന് വിട്ടു നിന്നതിനു ശേഷമാണ് അശ്വതി നായർ പരമ്പരയിലേക്ക് എത്തിയത്. ജൂഹിയുടെ മുഖസാദൃശ്യമുണ്ട് അശ്വതിക്ക് എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം.

സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകരുമായി തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുന്നതിൽ പ്രത്യേക താൽപര്യം കാണിക്കാറുണ്ട് അശ്വതി നായർ. ഗ്ലാമറസ് മോഡലിൽ ഫോട്ടോഷൂട്ട് നടത്തുന്നതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന പല ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിപ്പിക്കാറുണ്ട്.

ദീപാവലിയോടനുബന്ധിച്ച് താരമിപ്പോൾ നടത്തിയിരിക്കുന്ന ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വളരെയധികം വേഗത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതി മനോഹരമായ ഫോട്ടോകൾ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*