ചതിക്കപ്പെട്ടിട്ടുണ്ട്.. സീരിയൽ രംഗത്ത് തനിക്കുണ്ടായ മോശപ്പെട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ താരം.

മലയാളം തമിഴ് കന്നട ഭാഷകളിലായി ഒരുപാട് സിനിമകളിലും മലയാളത്തിലെ ഒരുപാട് സീരിയലുകളിലും തനതായ അഭിനയ വൈഭവം കാഴ്ചവച്ച താരമാണ് അഞ്ചു അരവിന്ദ്. ചെറുപ്പ കാലത്തു തന്നെ കലാരംഗത്ത് അഞ്ജു അരവിന്ദ് സജീവമായിരുന്നു. സ്കൂൾ കലോത്സവ വേദികളിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം ചുവടു മാറുന്നത്.

ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സുധീഷ് നായകനായി അഭിനയിച്ച ആകാശത്തേക്കൊരു കിളിവാതിൽ എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യചിത്രം. അഴകിയ രാവണൻ, സ്വപ്ന ലോകത്തെ ബാലഭാസ്കരൻ, കല്ല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളും അഭിനയവും വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

തമിഴ് ചലച്ചിത്ര രംഗത്ത് വിജയ് അടക്കമുള്ള മുൻനിര താരങ്ങളുടെ നായികയായി പോലും അഞ്ജു അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ശ്രദ്ധേയമായതു പോലെ തന്നെ ടെലിവിഷൻ പരമ്പരകളിലും പ്രോഗ്രാമുകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിയ താരമാണ് അഞ്ജു അരവിന്ദ്. സീരിയലുകളിൽ മികച്ച കഥാ പാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് താരം സജീവമായിരുന്നു.

സീരിയൽ രംഗത്ത് തനിക്കുണ്ടായ മോശപ്പെട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ താരം. താരത്തിന്റെ വാക്കുകൾ നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരുപാട് സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ അഭിനയിച്ച് തിളങ്ങി നിന്നിരുന്ന താരം മോശപ്പെട്ട അനുഭവങ്ങൾ പങ്കു വയ്ക്കുക എന്നുള്ളത് ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെ.

നല്ല വേഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വിളിച്ച് പലപ്പോഴും ചതിക്കപ്പെട്ട അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. ഫുൾടൈം കഥാപാത്രമാണ് എന്ന് പറഞ്ഞ് വിളിച്ച് ഒരാഴ്ച കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചയച്ച ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു.

തന്നോട് പറയാതെ തന്നെ കഥാപാത്രത്തെ തിരക്കഥയിൽ നിന്ന് അവസാനിപ്പിച്ചു കളയുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ മാനസികമായി തളർത്തുകയാണ്. അതുകൊണ്ടാണ് സീരിയൽ അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുന്നത് എന്നും ഇനി സീരിയൽ അഭിനയ രംഗത്തേക്ക് ഉണ്ടാകില്ല എന്നും ആണ് താരം പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*