ബിക്കിനിയിൽ വരാനും ഞാൻ റെഡി ആണ്.. വീട്ടുകാർക്കില്ലാത്ത പ്രശ്നമാണ് നാട്ടുകാർക്ക്..

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി ചൂടോടെ ചർച്ച ചെയ്ത ഫോട്ടോ ഷൂട്ടിലെ മോഡൽ അർച്ചന അനിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ..

എത്ര നല്ല ഫോട്ടോഷൂട്ടുകൾ ആണെങ്കിലും പശ്ചാത്തലത്തിലോ വേഷവിധാനത്തിലോ പ്രമേയത്തിലോ ഉള്ള ചെറിയ പോരായ്മകൾ പോലും എടുത്തു പറഞ്ഞു പ്രചരിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സദാചാരവാദികളുടെ കാലമാണല്ലോ ഇത്.

ഇപ്പോൾ അതിൽ മോഡലായ അർച്ചന അനിൽ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകുകയാണ്. ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് ആണ് താരം വിമർശിച്ചവർക്ക് ഉള്ള കിടിലൻ മറുപടി നൽകുന്നത്. താരം ആദ്യമായാണ് ലൈവിൽ വരുന്നത് എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ.

താരം ഇതിനു മുമ്പും ഒരുപാട് ഫോട്ടോക്ക് പോസ് ചെയ്തിട്ടുണ്ട്.അങ്ങനെയുള്ള ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും വന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ തന്റെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റ് ഇട്ട വിമർശിച്ചവർക്ക് മറുപടിയുമായി ലൈവിൽ വരാൻ കാരണം വീട്ടിലിരിക്കുന്ന പാവം അച്ഛനും അമ്മക്കും വീട്ടുകാർക്കും എതിരെ ചീത്ത പറഞ്ഞതു കൊണ്ട് മാത്രമാണ് എന്നാണ് താരം ലൈവിൽ പറയുന്നത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളം ഉണ്ട്. അതിനാൽ നിങ്ങളുടെ ഒരു വിമർശനം കൊണ്ട് ഞാൻ തളരില്ല എന്നെല്ലാമാണ് താരം പറഞ്ഞു വച്ചത്.

Archana
Photoshoot
Photoshoot
Archana
Archana

Be the first to comment

Leave a Reply

Your email address will not be published.


*