വേർപിരിഞ്ഞെങ്കിലും മകൾക്ക് അച്ഛന്റെ സമ്മാനം എത്തി.. സന്തോഷം പങ്കുവെച്ച് ബഡായിബംഗ്ലാവ് ഫെയിം ആര്യ.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിൽ തന്റെ മികവുറ്റ അവതാരക വേഷത്തിലൂടെ ഒരു കൂട്ടം ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ആര്യക്ക് സാധിച്ചിട്ടുണ്ട്.

ബിഗ് ബോസിലൂടെയും ആര്യ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിലൂടെ ഒരുപാട് വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ പച്ചയായ ജീവിതം ബിഗ് ബോസിലൂടെ താരം പുറത്ത് കാണിക്കുകയും ചെയ്തിരുന്നു.

റോഹിത് സുശീലൻ എന്നയാളെ 2008 ൽ വിവാഹം കഴിച്ചെങ്കിലും 2018 ൽ അവർ തമ്മിൽ പിരിയുകയായിരുന്നു. ഇവർക്ക് രണ്ടു പേർക്കും റോയ എന്ന ഒരു പെൺകുട്ടിയും കൂടിയുണ്ട്. റോയ ഇപ്പോൾ ആര്യയോടൊപ്പമാണ് ജീവിക്കുന്നത്.

ആര്യ തന്റെ വിശേഷങ്ങളും മകൾ റോയയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഇടക്കിടക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ വിശേഷം ആണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

ലോക്ക് ഡൗൺ ആയതുകൊണ്ട് കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ഓൺലൈനിലൂടെ യാണ് ക്ലാസുകൾ നടത്താറുള്ളത്. അതുകൊണ്ടുതന്നെ കുട്ടിക്ക് വീട്ടിൽ ഒരു സ്റ്റഡി സ്പേസ് ഒരുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ അത് ഒരുക്കിക്കൊടുത്തത് കുട്ടിയുടെ അച്ഛൻ തന്നെയാണ്. എന്ന സന്തോഷവാർത്തയാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയ പോസ്റ്റിൽ തന്റെ മുൻഭർത്താവ് റോഹിതിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട് ആര്യ. അച്ഛൻ സമ്മാനിച്ച പുതിയ ക്ലാസ്സ് മുറിയുടെ സന്തോഷത്തിലാണ് ആര്യയും മകൾ റോയയും.

Be the first to comment

Leave a Reply

Your email address will not be published.


*