യുവതികൾ മാത്രമല്ല യുവാക്കൾ പോലും ഇതിന്ന് ഇരയാകുന്നുണ്ട്. വെളിപ്പെടുത്തി തെന്നിന്ത്യൻ ഗ്ലാമർ നടി നമിത.

മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് മലയാള സിനിമ പുലിമുരുകനിലെ ജൂലിയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. അതിൽ ജൂലിയായി അഭിനയിച്ച നമിത ഒരു സമയത്ത് സിനിമാരംഗത്ത് സജീവമായിരുന്നു. ഒരുപാട് സിനിമയിലൂടെ പ്രേക്ഷകരെ തന്റെ സീറോ സൈസിലൂടെ ആകർഷിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഐറ്റം ഡാൻസിലൂടെ ആണ് താരം അധിക സിനിമയിലും എത്തിയിട്ടുള്ളത്. തന്റെ മനംമയക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ആരാധക പ്രീതി നേടിയെടുക്കാൻ താരത്തിന്ന് സാധിച്ചിട്ടുണ്ട്.

2002 ൽ സൊന്തം എന്ന തെലുങ്ക് സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് താരം കടന്നുവരുന്നത്. 2010 ൽ മണി നായകനായ ബ്ലാക്ക് സ്റ്റാലിയൻ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മലയാള സിനിമയിൽ അഭിനയിച്ചത് പുലിമുരുകനിലാണ്.

2001 മുതൽ 2008 വരെ മോഡൽ രംഗത്ത് സജീവമായിരുന്നു നമിത. പിന്നീടാണ് സിനിമ പ്രവേശനം. 2017 ൽ നമിത തന്റെ ബോയ്ഫ്രണ്ട് വീരേന്ദ്ര തിരുപതിയെ വിവാഹം കഴിക്കുകയായിരുന്നു.

നമിത പലപ്രാവശ്യം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. 2010 ൽ തന്റെ ഒരു ആരാധകൻ നമിതയെ കിഡ്നാപ്പ് ചെയ്യാൻ ശ്രമിച്ചതും അതുപോലെ 2012 ൽ ഇന്ത്യയിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയ പേഴ്സണായി ടോക്കിയോ ടി വി തെരഞ്ഞെടുത്തതും, ഇത്തരത്തിലുള്ള പ്രധാന വാർത്തകളിൽ പെട്ടതാണ്.

ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി ആണ് താരം വന്നിട്ടുള്ളത്. സിനിമയിൽ സ്ഥിരം കേൾക്കാറുള്ള കാസ്റ്റിംഗ് കൗച്ച് നെ കുറിച്ചാണ് നമിത വെളിപ്പെടുത്തിയിരിക്കുന്നത്. യുവതികൾ മാത്രമല്ല യുവാക്കളും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ സിനിമ രംഗത്ത് നേരിടേണ്ടി വരുന്നുണ്ട് എന്നാണ് നമിത പറഞ്ഞു വരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*