പബ്ലിക്കായി ചോദിക്കുകയാണ് ആ ആരോപണങ്ങൾ ശരിയാണോ? ജസ്ലയോട് സന.. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?

ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖങ്ങൾ ആണ് ദിയ സനയും ജസ്ല മാടശ്ശേരിയും. ദിയ സന ഫസ്റ്റ് ബിഗ് ബോസ് ഷോയിലൂടെ മലയാളികൾക്ക് പരിചിതമായങ്കിൽ ബിഗ് ബോസിലെ രണ്ടാം സീസണിലാണ് ജസ്ല മാടശ്ശേരി മത്സരത്തിൽ ഉണ്ടായത്,

ബിഗ് ബോസിലൂടെ മലയാളികൾക്ക് പരിചിതമായങ്കിലും ഇരുവരും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സോഷ്യൽ മീഡിയയിലൂടെ യാണ്. മുഖം നോക്കാതെ തങ്ങളുടെ അഭിപ്രായങ്ങൾ പച്ചക്ക് ജന സമൂഹത്തിനു മുൻപിൽ പറഞ്ഞുകൊണ്ടാണ് ഇരുവരും കൂടുതൽ വൈറലായിരിക്കുന്നത്.

ഇരുവരും പരസ്പരം സുഹൃത്തുക്കളാണ്. ഈയടുത്ത് ജസ്ലയോട് സോഷ്യൽ മീഡിയയിലൂടെ ദിയ ചോദിക്കുന്ന ചോദ്യം ആണ് വൈറലായിരിക്കുന്നത്,

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

നിങ്ങൾക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?.. അയാൾ ആരോപണം നടത്തുന്നതിന് മുൻപ് വരെ നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട് .. നിങ്ങൾ എന്നോട് ഇതുവരേക്കും ആ ആരോപണങ്ങളുടെ വിഷയങ്ങളെ പറ്റി ചോദിക്കുകയോ അറിയിയുകയോ ചെയ്തിട്ടില്ല.. നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ?? അപ്പൊ മറുപടി പ്രതീക്ഷിക്കുന്നു… ഇത്തരം വിഷയങ്ങൾ പൊതു ഇടത്തിൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് പബ്ലിക്കിൽ തന്നെ ചോദിക്കുന്നത്..

Be the first to comment

Leave a Reply

Your email address will not be published.


*