ബോളിവുഡ് ഗാനത്തിന് നൃത്തം വച്ച് മമ്മൂട്ടിയുടെ നായിക ദീപ്തി സതി.. ഏറ്റെടുത്ത് ആരാധകർ…. വീഡിയോ കാണാം..

2015 ൽ നീന എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന നടിയാണ് ദീപ്തി സതി. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ തന്റെ അഭിനയമികവ് കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കാൻ ദീപ്തി സതിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല മമ്മൂക്ക നായകനായ “പുള്ളിക്കാരൻ സ്റ്റാറാ” എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്

താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച തന്റെ ഡാൻസ് വീഡിയോയാണ് വൈറലായിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഈ അടുത്ത് റിലീസ് ചെയ്ത ലക്ഷ്മി ബോംബ് എന്ന സിനിമയിലെ ഗാനത്തിനാണ് ദീപ്തി സതി നൃത്തം വെച്ചിരിക്കുന്നത്.

അക്ഷയ് കുമാർ- ലോറൻസ് ചിത്രമായ ലക്ഷ്മി ബോംബിലെ ബുർജ് ഖലീഫ എന്ന ഗാനത്തിനാണ് ദീപ്തി സതിയും പ്രശസ്ത നർത്തകനായ നീരവ് ബാവലിച്ചിയും ചുവടു വെച്ചിരിക്കുന്നത്. സിനിമയിൽ ഈ ഗാനം വൻ ഹിറ്റ് ആവുകയായിരുന്നു.

ദീപ്തി സതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടുകൂടി ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കുകയായിരുന്നു. ദീപ്തി സതിയുടെ ഈ ഡാൻസ് ആരാധകർക്ക് വിരുന്ന് ആയിരിക്കുകയാണ്. ഇന്സ്റ്റാഗ്രാമില് പോസ്റ്റിനോടൊപ്പം തന്നെ, ഇതേ ഗാനത്തിനുള്ള ഡാൻസ് ചെയ്ത വീഡിയോ ടാഗ് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളത്തിനു പുറമേ കന്നട തമിഴ് മറാത്തി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. സിനിമയ്ക്ക് പുറമേ നാല് വെബ് സീരീസ്കളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*