ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്? രോഷത്തോടെ സാധിക

തനതായ അഭിനയ വൈഭവം കൊണ്ടും മികവുള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരെ കൈപിടിയിൽ നിർത്തുന്ന താരമാണ് സാധിക വേണുഗോപാൽ. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് താരം പ്രേക്ഷകരുടെ കൂടെ നിൽക്കാറുമുണ്ട്.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ അഭിപ്രായം പറയാനും പ്രകടിപ്പിക്കാനും താരം തന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന അനാവശ്യമായ വിമർശനകളും കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും മുഖത്തടിച്ചത് പോലെയുള്ള മറുപടികൾ നൽകി അടക്കലും താരത്തിന്റെ പതിവാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ ഫെയ്സ്ബുക്കിലേക്ക് അനാവശ്യമായ മെസ്സേജുകൾ അയക്കുന്ന വ്യക്തിയുടെ മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ അടക്കം പോസ്റ്റ് ചെയ്തു താരം രംഗത്ത് വന്നിരുന്നു. അതിനപ്പോൾ തന്നെ ആ വ്യക്തിയുടെ വിശദീകരണവും ഉണ്ടായിട്ടുണ്ട്. പക്ഷേ ആ വിഷയത്തിൽ തനിക്ക് മോശമായി കമന്റ് ഇട്ടവർക്ക് മറുപടി നൽക്കുകയാണ് ഇപ്പോൾ താരം.

താരത്തിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം:

As many of your genuine request and concern here i am posting the full conversation between us.

ഒരുപാട് പേര് എന്റടുത്തു msg അയച്ചു പറഞ്ഞതിന്റെ ഭാഗമായി അവർക്കു വേണ്ടി അവരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ നമിച്ചുകൊണ്ട് ആ സ്ക്രീൻഷോർട്സിന്റെ പൂർണരൂപം ഇവിടെ ചേർക്കുന്നു.

കഴിഞ്ഞ പോസ്റ്റിൽ സ്ക്രീൻഷോർട് ക്രോപ് ചെയ്യാൻ മറന്നതല്ല അത് ക്രോപ് ചെയ്തു പോസ്റ്റേണ്ടത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് എന്റെ സ്വഭാവത്തിന് ചേരില്ല കാരണം ഞാൻ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാൻ.

അയാള് പറഞ്ഞതുപോലെ മുൻപ് കൂടിയ കാര്യം എന്താണെന്നു അയാൾക്ക്‌ പോലും അറിയൂല പക്ഷെ നിങ്ങളിൽ പലർക്കും അതറിയാമെന്നുള്ള രീതിയിൽ ആയിരുന്നു നിങ്ങളുടെ പ്രതികരണം.

അതിലൊരു പെൺകുട്ടി പീഡനത്തിന്റെ കാരണനക്കാർ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങൾ ആണെന്ന് പറഞ്ഞു കേട്ടു… ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുർനടപ്പ്?

അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴിൽ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാർ ആവില്ല. ഞങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവർ ആണ് നിങ്ങളിൽ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. 

സിനിമയല്ല ജീവിതം. എല്ലാവർക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ. താല്പര്യം ഉള്ളവർ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ചോര തിളച്ചു എല്ലാ സ്ത്രീകളെയും അപമാനിച്ചു “നിന്നെപ്പോലെ കാശുണ്ടാക്കാൻ മാനം വിക്കുന്നവർ അല്ല ഞങ്ങൾ “എന്ന് പറയുമ്പോൾ നിങ്ങൾ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്.

കാരണം ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്? നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാൻ ഇടുന്ന വസ്ത്രം ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങൾ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും.

ഞാൻ ചെയ്ത കഥാപാത്രം വച്ചു നിങ്ങള്ക്ക് ഞാൻ ഒരു പ്രൊസ്റ്റിറ്റുറ്റ് ആയി തോന്നിയെങ്കിൽ അതെന്റെ വിജയം ആണ് ഞാൻ ചെയ്ത കഥാപാത്രങ്ങളുടെ വിജയം ആണ്..

പിന്നെ ഇത്തരം ആളുകളുടെ പ്രൊഫൈൽ പോസ്റ്റ്‌ ചെയ്യുന്നത് നിങ്ങളുടെ സപ്പോർട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട് അവർക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാൻ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാൽ നാളെ ഓസ്കാർ ഒന്നും കിട്ടൂല…

ഞാൻ പണിയെടുത്താൽ എനിക്ക് കൊള്ളാം എനിക്ക് ജീവിക്കാം. അത്രേ ഉള്ളു. അല്ലാതെ ഇടക്കിടക്കി ഒരുരുത്തരുടെ പോസ്റ്റ്‌ ഇട്ടു കളിക്കാൻ എനിക്ക് തലയ്ക്കു ഓളം ഒന്നൂല്യ.. നാളെ ഒരു പെൺകുട്ടി പീഡിപ്പിക്ക പെടുമ്പോൾ പ്രതിയായി ഇവരുടെ പേര് കാണുമ്പോൾ അന്ന് ഞാൻ ഇത് അറിയിച്ചില്ലല്ലോ എന്നെനിക്കു തോന്നരുതല്ലോ?

(ഇത് പോസ്റ്റ്‌ ചെയ്യാൻ വിചാരിച്ചതല്ല പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് പറഞ്ഞത് കൊണ്ടു അവർക്കായി മാത്രം.   അല്ലാതെ ഇതൊരു ന്യായീകരണം അല്ല )

Be the first to comment

Leave a Reply

Your email address will not be published.


*