ഇതിൽ തുറന്ന കാലുകളില്ല, നെഗറ്റീവ് കമന്റ്സിനും വകുപ്പില്ല.. എയ്ഞ്ചൽ ആയി അനശ്വര രാജൻ.

WehaveLegs എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിന്റെ തുടക്കക്കാരി ആണ് അനശ്വര രാജൻ. തനിക്ക് പതിനെട്ട് വയസ്സായി എന്ന് ഒരു ഫോട്ടോയിലൂടെ സോഷ്യൽ മീഡിയയിൽ അറിയിച്ചതിനെത്തുടർന്ന് സദാചാര ആങ്ങളമാരുടെ കമൻസ് ഫലമായാണ് WehaveLegs എന്ന ക്യാമ്പയിൻ തുടക്കം കുറിക്കുന്നത്.

അതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ താരം നേരിടേണ്ടി വന്നെങ്കിലും, താരത്തിന് അനുകൂലിച്ച് മലയാള സിനിമ ലോകത്തെ ഒട്ടുമിക്ക എല്ലാ നടിമാരും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കുന്നയാളാണ് അനശ്വര രാജൻ.

2017 ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് ബാലതാരമായി അനശ്വര രാജൻ മലയാള സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു.

2019 ൽ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയായിരുന്നു അനശ്വര രാജന്റെ സിനിമ ജീവിതത്തിലെ ബ്രേക്ക്‌ ത്രൂ. 50 കോടി കലക്ഷൻ വരെ സിനിമ നേടിയിരുന്നു. മലയാളത്തിന് പുറമെ റാങ്കി എന്ന തമിഴ് സിനിമയിലും താരം അഭിനയിക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് വൈറലായിരിക്കുന്നത്. ഒരു ദേവതയെ പോലെ തലയിൽ റോസാപ്പൂ കിരീടം വെച്ച് ഷൂട്ട് ചെയ്ത ഫോട്ടോ ഷൂട്ട് ആണ് അനശ്വരരാജൻ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ വിമർശിച്ചവർക്ക് ഒക്കെ ഉള്ള മറുപടിയായിട്ടാണ് ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ദിവാ വിമൻസ് ക്ലോതിങ് സ്റ്റോറിന് വേണ്ടി നിതിൻ നാരായണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*