ചക്കപ്പഴത്തിലെ പൈങ്കിളിയുടെ അഡാർ ഫോട്ടോഷൂട്ട് കാണാം..

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം തനതായ അഭിനയ ശൈലി കാഴ്ചവെച്ച താരമാണ് ശ്രുതി രജനീകാന്ത്. ഒരു കോമഡി സീരിയലിലൂടെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് വരുന്നത് തന്നെ. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിൽ മണിയൻ പിള്ള രാജുവിന്റെ മരുമകളുടെ കഥാപാത്രത്തെയാണ് ശ്രുതി അഭിനയിച്ചു ഫലിപ്പിച്ചത്.

സിനിമാ രംഗവും ശ്രുതി പരീക്ഷിച്ചിട്ടുണ്ട്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിൽ ശ്രുതിയുടെ മികച്ച വേഷത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. സിനിമ സീരിയൽ അഭിനയം മാത്രമല്ല പരിശീലനം ലഭിച്ച അതി മികവുള്ള നർത്തകി കൂടിയാണ് ശ്രുതി.

ശ്രുതിയെ കുറിച്ച് പറയുമ്പോൾ സിനിമ സീരിയൽ അഭിനയം മാത്രം പറഞ്ഞത് കൊണ്ടായില്ല. കൂട്ടത്തിൽ നൃത്തം മോഡലിംഗ് ഏവിയേഷൻ ജേണലിസം അങ്ങിനെ എല്ലാമുണ്ട് ശ്രുതിയുടെ കൈവെള്ളയിൽ. ആളൊരു സർവ്വകലാവല്ലഭ ആണെന്ന് ചുരുക്കം.

ഇപ്പോൾ ചക്കപ്പഴം ഹിറ്റാക്കുന്ന തിരക്കിലാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ കുറുമ്പി പെണ്ണായി പൈങ്കിളി പ്രേക്ഷകരുടെ മനം കവർന്ന് മുന്നേറുകയാണ്. ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ടു തന്നെ മുൻ നിര റേറ്റിംഗിൽ എത്താനും പ്രേക്ഷകരുടെ കയ്യടി നേടാനും സാധിച്ച പരമ്പരയാണ് ചക്കപ്പഴം. അതിൽ ശ്രുതി എന്ന പൈങ്കിളി പെണ്ണിന്റെ അഭിനയ മികവിന്റെ സ്ഥാനം മറക്കാൻ കഴിയില്ല

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളും കിടിലൻ ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്കു വേണ്ടി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. പ്രേക്ഷക പ്രീതി ആവോളമുള്ളതു കൊണ്ടു തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും മറ്റും നിമിഷങ്ങൾക്കകം തന്നെ വൈറൽ ആകാറുണ്ട്.

ഈയടുത്ത് കാനന ചോലയിൽ ആടുമേക്കാൻ എന്ന ഗാനത്തിന് ശ്രുതിയുടെ തനതായ ശൈലിയിൽ ഒരു വീഡിയോ പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിരുന്നു. അതുപോലെ തന്നെ തനി നാട്ടിൻ പുറത്തുകാരി ആയി ചട്ടയും മുണ്ടും അണിഞ്ഞ ഫോട്ടോഷൂട്ടുകളും പ്രേക്ഷകർ ഇരുകൈയും നീട്ടി നിറമനസ്സോടെ സ്വീകരിച്ചവരാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഡേൺ ലുക്കിലുള്ള അല്പം ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ താരം പോസ്റ്റ് ചെയ്ത ഫോട്ടോകളും മറ്റും സ്വീകരിച്ചതു പോലെ തന്നെ പ്രേക്ഷകർ ഇവയും ഏറ്റെടുത്തിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ.

.

Be the first to comment

Leave a Reply

Your email address will not be published.


*